K Sudhakaran Says | എകെജി സെന്റർ ആക്രമിച്ചത് ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) എകെജി സെന്റർ അക്രമിച്ച സംഭവം എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ നാടകമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപി ജയരാജൻ വ്യക്തിപരമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണിത്. സിപിഎമിനെ ഞാൻ പറയുന്നില്ല. എന്നാൽ ജയരാജനിതിൽ പങ്കുണ്ട്.
Aster mims 04/11/2022   
K Sudhakaran Says | എകെജി സെന്റർ ആക്രമിച്ചത് ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരൻ

ബോംബേറിഞ്ഞത് കോൺഗ്രസുകാരാണെന്ന് ഇപി ജയരാജൻ കണ്ടതുപോലെയാണ് പറഞ്ഞത്. സിസിടിവി ക്യാമറയില്ലാത്ത സ്ഥലത്ത് നിന്നും ബോംബെറിഞ്ഞത് എകെജി സെന്ററിനെ കുറിച്ചു നന്നായി അറിയാവുന്നയാളാണെന്ന് വ്യക്തമാണ്. ബോംബെറിഞ്ഞ സംഭവത്തിലെ പ്രതിയെ പിടിക്കാതെ കോൺഗ്രസുകാരെ പഴിചാരുന്നത് വീണ്ടും അക്രമമഴിച്ചു വിടാനാനാണ്.

കോൺഗ്രസിന്റെ ദേശീയ നേതാവായ രാഹുൽ ഗാന്ധി വെള്ളിയാഴ്ച കേരളത്തിൽ വരുമ്പോൾ അക്രമമഴിച്ചു വിടാൻ അത്ര ബുദ്ധി ശുന്യരാണോ കോൺഗ്രസുകാർ. രാഹുൽ ഗാന്ധി വയനാട്ടിൽ വെള്ളിയാഴ്ച വരുമ്പോൾ എംപി ഓഫിസ് അക്രമിച്ച വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എകെജി സെന്ററിനെതിരെ അക്രമം നടത്തിയതെന്ന് സംശയിക്കുന്നതായി സുധാകരൻ കൂട്ടിച്ചേർത്തു.

Keywords:  CPM, Rahul Gandhi, KPCC, LDF, Top-Headlines, Kannur, Attack, News ,Politics, Bomb, Kerala, K.Sudhakaran, Political party, K Sudhakaran said that AKG center attack is drama of EP Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia