കോണ്‍ഗ്രസിന്റെ നന്മയെക്കരുതി വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം, പറയേണ്ടതെല്ലാം പറഞ്ഞു, അതിന്റെ മറുപടിയും വന്നു; പുനഃസംഘടനയില്‍ ഇനി ചര്‍ചയില്ലെന്ന് കെ സുധാകരന്‍
Aug 30, 2021, 16:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.08.2021) കോണ്‍ഗ്രസിന്റെ നന്മയെക്കരുതി വിവാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡി സി സി പുന:സംഘടന സംബന്ധിച്ച് പറയേണ്ടതെല്ലാം പറഞ്ഞു. അതിന്റെ മറുപടിയും വന്നു. പുനഃസംഘടനയില്‍ ഇനി ചര്‍ചയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. രണ്ടു ചേരിയില്‍നിന്നു വന്ന പേരുകള്‍ കൂട്ടിച്ചേര്‍ത്തതല്ല പുതിയ പട്ടികയെന്ന് പറഞ്ഞ സുധാകരന്‍ പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. പ്രതികരണങ്ങള്‍ ഉചിതമാണോ എന്ന് നേതാക്കള്‍ ആലോചിക്കണമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഡി സി സി പുന:സംഘടന സംബന്ധിച്ച് ചര്‍ചകള്‍ നടന്നിരുന്നുവെന്ന കെ മുരളീധരന്റെ വാക്കുകള്‍ കണക്കിലെടുക്കണമെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹം പാര്‍ടിയുടെ നെടുംതൂണാണ്. കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറും. എ വി ഗോപിനാഥുമായി തനിക്ക് അടുത്ത ബന്ധമാണ്. ഗോപിനാഥ് പാര്‍ടിവിട്ടു പോകില്ലെന്ന് കരുതുന്നു. ഗോപിനാഥിനെ പാര്‍ടിയുമായി സഹകരിപ്പിക്കാനാകും. ഇപ്പോഴത്തെ കോണ്‍ഗ്രസ് രണ്ട് ഗ്രൂപുകളുടെ സംയോജനമല്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗോപിനാഥിനെ കുറിച്ച് അനില്‍ അക്കര ഫേസ്ബുകില്‍ എഴുതിയത് മോശമായി പോയെന്ന് സുധാകരന്‍ പറഞ്ഞു. അനില്‍ അക്കരയുടെ എഴുത്തിന് മറുപടി നല്‍കുകയാണ് ഗോപിനാഥ് ചെയ്തത്. അതിനുള്ള സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റെന്നും ഒഴിവാക്കാമായിരുന്നുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ കെ സുധാകരനോട് ഹൈകമാന്‍ഡ് വിശദാംശങ്ങള്‍ തേടി. പ്രതികരണത്തില്‍ അമര്‍ഷമുണ്ടെങ്കിലും നേതാക്കള്‍കെതിരെ നടപടിയുണ്ടായേക്കില്ല. വിഷയത്തില്‍ പുതിയ നേതൃത്വത്തിന് പൂര്‍ണ പിന്തുണയാണ് ഹൈകമാന്‍ഡ് നല്‍കുന്നത്.
പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് നേതൃത്വം നേരത്തേ തന്നെ നിലപാടെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍കെതിരെ നടപടികള്‍ ഉണ്ടാകില്ലെങ്കിലും അച്ചടക്കം ലംഘിക്കുന്ന മറ്റുള്ളവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച ഡിസിസി അധ്യക്ഷ പട്ടികയിലുള്ള അതൃപ്തി ജനാധിപത്യ പാര്‍ടിയെന്ന നിലയില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇതിനെതിരെയുള്ള പരാതികള്‍ നേരിട്ടറിയിക്കുന്നതിന് പകരം പരസ്യപ്രസ്താവനകള്‍ നടത്തിയതിലാണ് ഹൈകമാന്‍ഡിന് അമര്‍ഷം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രടെറി താരിഖ് അന്‍വര്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
അതേസമയം നേതാക്കള്‍കെതിരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ നേതാക്കളുമായി ഇനിയും സംസാരിക്കും. പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിലെ പുതിയ നേതൃനിരയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കണമെന്നാണ് ഹൈകമാന്‍ഡ് നിലപാട്. ചര്‍ചകള്‍ വേണ്ട വിധത്തില്‍ നടത്തിയില്ലെന്ന നേതാക്കളുടെ വാദവും നേതൃത്വം തള്ളുന്നു.
Keywords: K Sudhakaran Reacts to Oommen Chandy's new Comment, Thiruvananthapuram, News, Politics, K.Sudhakaran, Controversy, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

