K Sudhakaran | രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐയുടെ കുട്ടികള്‍ തകര്‍ത്തത് ഇല്ലാത്ത കാരണം പറഞ്ഞ്; കുരങ്ങന്മാര്‍ കയറുന്നത് പോലെ ജനലിലും കമ്പിയിലും പിടിച്ചാണ് പ്രതിഷേധക്കാര്‍ കടന്നു പോകുന്നത്; ഞങ്ങള്‍ക്ക് ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമുകാരനും വെളിയിലിറങ്ങി നടക്കില്ലെന്ന് കെ സുധാകരന്‍

 


ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com) കേരളത്തില്‍ ഒരു ദേശീയ നേതാവിന്റെ ഓഫിസ് ആക്രമിച്ച ആദ്യത്തെ സംഭവമാണ് വയനാട്ടില്‍ കഴിഞ്ഞദിവസം നടന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതിനുമുമ്പ് സമാനമായൊരു സംഭവം ഇവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധപ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐയുടെ കുട്ടികള്‍ തകര്‍ത്തത്. ഇതിന്റെ പിറകില്‍ ഒരു ചാലകശക്തിയുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരിക്കുന്നവരുടെ മുമ്പില്‍ എത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. രാഹുല്‍ ഗാന്ധി അത് ചെയ്തിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ ഭരണത്തിലുള്ള സര്‍കാരിനും ഉത്തരവാദിത്തമില്ലേയെന്നും സുധാകരന്‍ ചോദിച്ചു.

ഓഫിസില്‍ വന്നത് സമരം ചെയ്യാനല്ല, അടിച്ചുപൊളിക്കാനാണ്. കുരങ്ങന്മാര്‍ കയറുന്നത് പോലെ ജനലിലും ജനലിന്റെ കമ്പിയും പിടിച്ചാണ് അവര്‍ കടന്നു പോകുന്നത്. ഇത്രയും വലിയ അവിവേകം കാണിച്ച ഒരു വിദ്യാര്‍ഥി സംഘടന ഇതുപോലൊരു സമരമുഖത്ത് കടന്നു വന്നത് അത്ഭുതം എന്നല്ലാതെ പറയാന്‍ നിര്‍വാഹമില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

യു ഡി എഫിന് പ്രതിരോധിക്കാനറിയാം. ഞങ്ങളെയങ്ങ് തോല്‍പിച്ചു കളയാമെന്ന് കരുതിയാല്‍ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാല്‍ ഇവിടുത്തെ ഒരു സിപിഎമുകാരനും ഇറങ്ങി വെളിയില്‍ നടക്കാന്‍ സമ്മതിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പൊലീസ് കാക്കിയുടുപ്പ് അഴിച്ചുവെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുഭാഗത്ത് നരേന്ദ്ര മോദിയുമായി അവിഹിത ബന്ധം, അദ്ദേഹത്തിന്റെ സ്വാധീനത്തിലൂടെ ഇ ഡിയുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുക. 

K Sudhakaran | രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐയുടെ കുട്ടികള്‍ തകര്‍ത്തത് ഇല്ലാത്ത കാരണം പറഞ്ഞ്; കുരങ്ങന്മാര്‍ കയറുന്നത് പോലെ ജനലിലും കമ്പിയിലും പിടിച്ചാണ് പ്രതിഷേധക്കാര്‍ കടന്നു പോകുന്നത്; ഞങ്ങള്‍ക്ക് ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമുകാരനും വെളിയിലിറങ്ങി നടക്കില്ലെന്ന് കെ സുധാകരന്‍


എല്ലാ കാര്യങ്ങളും നേടിയെടുക്കുക. അതേ ബിജെപി സര്‍കാരിനെ കൊണ്ട് ചെയ്യിക്കേണ്ട ബഫര്‍സോണ്‍ കാര്യം രാഹുല്‍ ഗാന്ധി ചെയ്യണം എന്ന് പറഞ്ഞ് സമരമുഖത്ത് രംഗത്തെത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Keywords:  K Sudhakaran on SFI attacks in WayanaduWayanadu, News, Trending, Politics, CPM, Congress, K.Sudhakaran, Criticism, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia