Controversy | നേതാക്കള്‍ സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല, പരസ്യ പ്രസ്താവനകള്‍ അനുവദിക്കില്ലെന്നും കെ സുധാകരന്
Jan 12, 2023, 20:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. നേതാക്കള്‍ സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരസ്യ പ്രസ്താവനകള്‍ അനുവദിക്കില്ലെന്നും സുധാകരന് നിര്‍വാഹക സമിതി യോഗത്തില്‍ വ്യക്തമാക്കി.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഏതു സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും പ്രവര്‍ത്തനമേഖല എവിടെയാണെന്നും നേതാക്കള്‍ പറയുന്നത് ശരിയല്ല. പാര്‍ടി കൂട്ടായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. വ്യക്തികള്‍ സ്വയം തീരുമാനിച്ച് പ്രവര്‍ത്തിക്കാനാണെങ്കില്‍ പാര്‍ടി കമിറ്റികളുടെ ആവശ്യമില്ലെന്നും സുധാകരന് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെങ്കില് അതു വ്യക്തമാക്കുന്നതില്‍ തടസ്സമില്ല. സംഘടനാ കാര്യങ്ങളില്‍ നേതാക്കള്‍ സ്വയം തീരുമാനമെടുക്കുന്നത് ദോഷം ചെയ്യുമെന്നും പാര്‍ടി അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
എംപിയാകാനില്ലെന്നും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നും ചില നേതാക്കള്‍ പരസ്യമായി പ്രതികരിച്ചതോടെയാണ് നേതൃത്വം ഇടപെടുന്നത്. സംസ്ഥാനത്ത് സജീവമാകാനാണ് താല്പര്യമെന്ന് ശശി തരൂര്‍ എംപി സൂചന നല്‍കിയിരുന്നു. നിയമസഭയിലേക്കു മത്സരിക്കാനാണ് താല്പര്യമെന്ന് ടി എന്‍ പ്രതാപന് എംപിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ അഭിപ്രായ പ്രകടനം.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് പല എംപിമാരും. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് യോഗത്തില്‍ പങ്കെടുത്ത എഐസിസി ജെനറല്‍ സെക്രടറി ത്വാരിഖ് അന്‍വറും വ്യക്തമാക്കി. നേതൃത്വത്തോട് പറയാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിലപാട് വ്യക്തമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രസ്താവനകള്‍ വിലക്കണമെന്നുള്ള ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
നേതാക്കള്‍ സ്വന്തം നിലയ്ക്ക് പ്രസ്താവനകള്‍ ഇറക്കുന്നത് പാര്‍ടിയെ ബാധിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മൂന്നുവര്‍ഷത്തിലധികം സമയമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ എംപി സ്ഥാനത്തേക്കു മത്സരിക്കാന്‍ താല്പര്യമില്ലെന്നു നേതാക്കള്‍ പറയുന്നത് തിരിച്ചടിയാകുമെന്നുള്ള വിമര്‍ശനവും ഉയര്‍ന്നു.
Keywords: K Sudhakaran on CM candidate controversy, Thiruvananthapuram, News, Politics, Congress, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

