K Sudhakaran | പ്രകാശ് ജാവ്‌ദേകർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ലെന്ന് കെ സുധാകരൻ

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേകർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് തനിക്കറിയില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി താനും പ്രകാശ് ജാവ്‌ദേകറെ കണ്ടിട്ടുമെന്ന് പിണറായിയിൽ വോട്ടുചെയ്തു കഴിഞ്ഞപ്പോൾ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് ജാവ്‌ദേകറെ കണ്ടതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
K Sudhakaran | പ്രകാശ് ജാവ്‌ദേകർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ലെന്ന് കെ സുധാകരൻ

ആരുമറിയാത്ത പൊതുപരിപാടി ഏതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി ഈ കാര്യത്തിൽ സത്യം തുറന്ന് പറയണം. ബി.ജെ.പി നേതാവിനെ താൻ എന്തിനു കണ്ടുവെന്ന് മുഖ്യമന്ത്രി ജനങ്ങളോടും സ്വന്തം പാർട്ടി അണികളോടും വ്യക്തമാക്കണം. ജാവ്‌ദേകറുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. സംസ്ഥാനത്ത് പോളിങ് കുറഞ്ഞത് യു.ഡി.എഫിന് തിരിച്ചടിയല്ല. യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു.

Keywords:  News, News-Malayalam-News, Kerala, Politics, Lok-Sabha-Election-2024, K Sudhakaran on BJP’s Prakash Javadekar.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia