K Sudhakaran | കണ്ണൂര്‍ റെയില്‍വെ ഭൂമി പാട്ടത്തിന് കൊടുത്ത നടപടി പിന്‍വലിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് കെ സുധാകരന്‍ എംപി
Mar 2, 2023, 21:11 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ലീസിന് കൊടുക്കാനുള്ള കരാര്‍ റദ്ദാക്കണമെന്ന് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ മാനേജന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ സുധാകരന്‍ എംപി.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വിവിധ റെയില്‍വെ സ്റ്റേഷനുകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ കെ സുധാകരന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പിറ്റ് ലൈന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും എം പി ബോധ്യപ്പെടുത്തി.
കണ്ണൂര്‍ റെയിവെ സ്റ്റേഷന്റെ കിഴക്ക് വശത്ത് പാര്‍കിംഗ് സൗകര്യം വിപുലപ്പെടുത്തുക, ജെനറല്‍ ടികറ്റ് കൗണ്ടര്‍ സ്ഥാപിക്കുക, നാലാമത് പ്ലാറ്റ് ഫോമിന്റെ നിര്‍മാണം, രണ്ടാം പ്ലാറ്റ് ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കല്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടികറ്റ് കൗണ്ടര്‍ തുടങ്ങുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക, രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ റെസ്റ്റ് റൂം സ്ഥാപിക്കുക, കംപ്യൂടറൈസ്ഡ് അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം യോഗത്തില്‍ ഉന്നയിക്കുകയും അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ കണ്ണൂര്‍-കോയമ്പത്തൂര്‍ പാസന്‍ജര്‍, കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു, തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം -കണ്ണൂര്‍ എസ്‌ക്പ്രസ് എന്നിവ മംഗ്ലൂര്‍ വരെ നീട്ടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
മംഗ്ലൂര്‍ വഴി പോകുന്ന ഹംസഫര്‍, തുരന്തോ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കണ്ണൂരിലും, എറനാടിനും പരശുറാമിനും മംഗ്ലൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസന്‍ജറിനും എടക്കാട് സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷന് കീഴിലെ എല്ലാ സൂപര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയിനുകളില്‍ അഡീഷനല്‍ ജെനറല്‍ കംപാര്‍ട്‌മെന്റുകളും ലേഡീസ് കോചുകളും കൂട്ടിച്ചേര്‍ക്കണമെന്നും ചിറക്കല്‍, ധര്‍മടം റെയില്‍വെ സ്റ്റേഷനുകളില്‍ കോവിഡ് കാലത്ത് എടുത്തുകളഞ്ഞ പാസന്‍ജര്‍ ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിക്കുക,. തളിപ്പറമ്പ് താലൂക് ഓഫീസ് കോംപൗണ്ട് റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തരമായി പുനസ്ഥാപിക്കുക ,ഇതിനുപുറമേ മട്ടന്നൂരിലോ, ഇരിട്ടിയിലോ അഡീഷനല്‍ ഒരു ടികറ്റ് കൗണ്ടര്‍ കൂടി അനുവദിക്കുക, എം പി മാര്‍ക്കുള്ള ഏമര്‍ജന്‍സി ക്വാടയുടെ എണ്ണം വര്‍ധിപ്പിച്ച് കൃത്യമായി അനുവദിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും കെ സുധാകരന്‍ എം പി യോഗത്തില്‍ ഉന്നയിച്ചു.
Keywords: K Sudhakaran MP wants to withdraw process of leasing land to Kannur Railway and improve infrastructure, Kannur, News, Railway, K Sudhakaran, Kerala.
കണ്ണൂര്‍ നഗരത്തിന്റെ വികസനത്തെ ഈ ഭൂമി കൈമാറ്റം മുരടിപ്പിക്കുമെന്നും, റോഡ് വീതി കൂട്ടുന്നതിനും കോര്‍പറേഷന്റെ മറ്റുവികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരിച്ചടിയാകുമെന്നും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് പ്രസ്തുത വിഷയം പുന:പരിശോധിക്കാമെന്ന് പാലക്കാട് ഡിവിഷന്‍ റെയില്‍വേ ജെനറല്‍ മാനേജര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വിവിധ റെയില്‍വെ സ്റ്റേഷനുകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ കെ സുധാകരന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പിറ്റ് ലൈന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും എം പി ബോധ്യപ്പെടുത്തി.
കണ്ണൂര്‍ റെയിവെ സ്റ്റേഷന്റെ കിഴക്ക് വശത്ത് പാര്‍കിംഗ് സൗകര്യം വിപുലപ്പെടുത്തുക, ജെനറല്‍ ടികറ്റ് കൗണ്ടര്‍ സ്ഥാപിക്കുക, നാലാമത് പ്ലാറ്റ് ഫോമിന്റെ നിര്‍മാണം, രണ്ടാം പ്ലാറ്റ് ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കല്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടികറ്റ് കൗണ്ടര്‍ തുടങ്ങുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക, രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ റെസ്റ്റ് റൂം സ്ഥാപിക്കുക, കംപ്യൂടറൈസ്ഡ് അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം യോഗത്തില്‍ ഉന്നയിക്കുകയും അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ കണ്ണൂര്‍-കോയമ്പത്തൂര്‍ പാസന്‍ജര്‍, കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു, തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം -കണ്ണൂര്‍ എസ്‌ക്പ്രസ് എന്നിവ മംഗ്ലൂര്‍ വരെ നീട്ടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
മംഗ്ലൂര്‍ വഴി പോകുന്ന ഹംസഫര്‍, തുരന്തോ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കണ്ണൂരിലും, എറനാടിനും പരശുറാമിനും മംഗ്ലൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസന്‍ജറിനും എടക്കാട് സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷന് കീഴിലെ എല്ലാ സൂപര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയിനുകളില്‍ അഡീഷനല്‍ ജെനറല്‍ കംപാര്‍ട്‌മെന്റുകളും ലേഡീസ് കോചുകളും കൂട്ടിച്ചേര്‍ക്കണമെന്നും ചിറക്കല്‍, ധര്‍മടം റെയില്‍വെ സ്റ്റേഷനുകളില്‍ കോവിഡ് കാലത്ത് എടുത്തുകളഞ്ഞ പാസന്‍ജര്‍ ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിക്കുക,. തളിപ്പറമ്പ് താലൂക് ഓഫീസ് കോംപൗണ്ട് റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തരമായി പുനസ്ഥാപിക്കുക ,ഇതിനുപുറമേ മട്ടന്നൂരിലോ, ഇരിട്ടിയിലോ അഡീഷനല്‍ ഒരു ടികറ്റ് കൗണ്ടര്‍ കൂടി അനുവദിക്കുക, എം പി മാര്‍ക്കുള്ള ഏമര്‍ജന്‍സി ക്വാടയുടെ എണ്ണം വര്‍ധിപ്പിച്ച് കൃത്യമായി അനുവദിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും കെ സുധാകരന്‍ എം പി യോഗത്തില്‍ ഉന്നയിച്ചു.
Keywords: K Sudhakaran MP wants to withdraw process of leasing land to Kannur Railway and improve infrastructure, Kannur, News, Railway, K Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.