K Sudhakaran | വേളാപുരം അടിപ്പാത പ്രശ്നത്തില്‍ കേന്ദ്രഗതാഗതമന്ത്രിയെ വീണ്ടും കാണുമെന്ന് കെ സുധാകരന്‍ എംപി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വേളാപുരം അടിപ്പാത പ്രദേശം കണ്ണൂര്‍ എം പി കെ സുധാകരന്‍ സന്ദര്‍ശിച്ചു. ആക്ഷന്‍ കമിറ്റി നേരത്തെ കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ് ഗരിയുമായി സംസാരിച്ച കാര്യം ആക്ഷന്‍ കമിറ്റി ഭാരവാഹികളുമായി പങ്കുവെച്ചു.

വേളാപുരത്തെ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനും, അടിപ്പാത യാഥാര്‍ഥ്യമാക്കുവാനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ വീണ്ടും കാണുമെന്നും, ഡി പി ആറില്‍ ഉണ്ടായിരുന്ന വേളാപുരത്തെ അടിപ്പാത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന പ്രദേശവാസികളുടെ പരാതി വകുപ്പ് മന്ത്രിയെ നേരിട്ടറിയ്ക്കുമെന്നും എംപി പറഞ്ഞു.

K Sudhakaran | വേളാപുരം അടിപ്പാത പ്രശ്നത്തില്‍ കേന്ദ്രഗതാഗതമന്ത്രിയെ വീണ്ടും കാണുമെന്ന് കെ സുധാകരന്‍ എംപി
 
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജാഫര്‍ മാങ്കടവ്, പി വി രാമചന്ദ്രന്‍ മാസ്റ്റര്‍, പി പി ജയപ്രകാശ്, ഒ കെ മൊയ്തീന്‍, സി എച് സലാം, മാണിക്കര ഗോവിന്ദന്‍, ആക്ഷന്‍ കമിറ്റി ഭാരവാഹികളായ മുഹമ്മദ് റാഫി, കെ പ്രകാശന്‍, കെ വി അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: K Sudhakaran MP says will meet the Union Transport Minister again on Velapuram underpass issue, Kannur, News, K Sudhakaran MP, Union Transport Minister, Politics, Natives, Meeting, Complaint, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia