K Sudhakaran | കേന്ദ്ര- സംസ്ഥാന സര്‍കാരുകള്‍ക്കെതിരെയുള്ള തീജ്വാലയായി മാറും സമരാഗ്‌നി ജാഥയെന്ന് കെ സുധാകരന്‍ എം പി

 


കണ്ണൂര്‍: (KVARTHA) കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍കാരുകള്‍ക്കെതിരെയുള്ള തീജ്വാലയായിരിക്കും സമരാഗ്‌നി ജാഥയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കണ്ണൂരില്‍ ഫെബ്രുവരി 10ന് നടക്കുന്ന സമരാഗ്‌നി ജാഥയുടെ നടത്തിപ്പിനായി കണ്ണൂര്‍ സ്റ്റേഡിയും കോര്‍ണറില്‍ ഒരുക്കിയ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ ജാഥകള്‍ നാം സംഘടിപ്പിച്ചിട്ടുണ്ട്. ഇതുപോലൊരു പേരിട്ട ഒരു യാത്ര ആദ്യമായിട്ടാണ്. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍കാരുകള്‍ ജനങ്ങളെ ദ്രോഹിച്ച് മുന്നോട്ട് പോകുമ്പോള്‍ കാഴ്ചക്കാരായി മാറി നില്‍ക്കാന്‍ നമ്മള്‍ക്ക് സാധിക്കില്ല. ജനകീയ വിഷയങ്ങള്‍ മുന്നില്‍ ഉയര്‍ത്തിയുള്ള ജാഥ കാസര്‍കോട് നിന്ന് ആരംഭിച്ച് തലസ്ഥാനത്ത് എത്തുമ്പോള്‍ ഒരു തീജ്വാലയായി മാറുമെന്നും കെ സുധാകരന്‍ പറഞ്ഞു.

K Sudhakaran | കേന്ദ്ര- സംസ്ഥാന സര്‍കാരുകള്‍ക്കെതിരെയുള്ള തീജ്വാലയായി മാറും സമരാഗ്‌നി ജാഥയെന്ന് കെ സുധാകരന്‍ എം പി

സര്‍കാര്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത വിധമാണ് ഭരണം നിര്‍വഹിക്കുന്നത്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി നേരിടുന്നു. എതിര്‍ക്കുന്നവരെ ശരിയാക്കുന്ന സമീപനമാണ് സര്‍കാരുകളുടേതെന്നും അതിനാല്‍ ഒരു ജനകീയ പോരാട്ടമായി മാറും ജാഥയെന്നും സുധാകരന്‍ പറഞ്ഞു.

അമേരികയില്‍ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങിയ കെ സുധാകരന്‍ കണ്ണൂര്‍ ജില്ലയിലെ പരിപാടികളിലാണ് ആദ്യമായി പങ്കെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ സുധാകരനെ പ്രവര്‍ത്തകരും നേതാക്കളും കണ്ണൂര്‍ ഡി സി സി ഓഫീസിലേക്ക് സ്വീകരിച്ച് ആനയിച്ചിരുന്നു.

ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജെനറല്‍ സെക്രടറിമാരായ പി എം നിയാസ്, കെ ജയന്ത്, മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, പ്രൊഫ. എഡി മുസ്തഫ, എ ഐ സി സി വക്താവ് ശമാ മുഹമ്മദ്, കെ പ്രമോദ്, വി വി പുരുഷോത്തമന്‍, ശ്രീജ മഠത്തില്‍, കെ സി മുഹമ്മദ് ഫൈസല്‍, അഡ്വ. റശീദ് കവ്വായി, പി മുഹമ്മദ് ശമ്മാസ്, ടി ജയകൃഷ്ണന്‍, എം കെ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: K Sudh akaran MP says Samaragni Jatha will become a flame against central and state Govts, Kannur, News, K Sudhakaran MP, Samaragni Jatha, Inauguration, Politics, Criticism, Treatment, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia