ജോസഫൈന്‍ തറ രാഷ്ട്രീയക്കാരി; വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 06.06.2020) പാര്‍ട്ടി കോടതി വിഷയത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. സി പി എം ഒരേ സമയം കോടതിയും പൊലീസുമാണെന്ന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് കെ സുധാകരന്‍ രംഗത്തെത്തിയത്.

ജോസഫൈന്‍ തറ രാഷ്ട്രീയക്കാരി; വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി

എം സി ജോസഫൈന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് താനിരിക്കുന്ന സ്ഥാനം മറന്നു കൊണ്ടാണ്. ജോസഫൈന്‍ നടത്തിയ പ്രസ്താവന അവരുടെ തറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ അവര്‍ യോഗ്യയല്ല. അവരെ ഉടന്‍ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജീവിത വിഷമം അനുഭവിക്കുന്ന വനിതകള്‍ക്ക് സാന്ത്വനം നല്‍കേണ്ട അവര്‍ പാര്‍ട്ടിയോട് കാണിക്കുന്ന കൂറ് ജനാധിപത്യപരമായി ഇരിക്കേണ്ട സ്ഥാനത്തിന് യോജിച്ചതല്ലെന്നും കെ സുധാകരന്‍ എംപി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Keywords:  News, Kerala, Kannur, K.Sudhakaran, MP, Women, Criticism, Media, Politics, CPM, K Sudhakaran MP Criticizes Women's Commission Chairperson
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia