SWISS-TOWER 24/07/2023

സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ തിരിച്ചടിയായത് തരൂരിനെ വേട്ടയാടിയവര്‍ക്കെന്ന് കെ സുധാകരന്‍ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 18.08.2021) സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ തിരിച്ചടിയായത് തരൂരിനെ വേട്ടയാടിയവര്‍ക്കെന്ന് കെ സുധാകരന്‍ എംപി. സുനന്ദ പുഷ്‌കറിന്റെ കേസില്‍ ശശി തരൂരിനെതിരെ ബിജെപിയും സിപിഎമും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. ഏഴുവര്‍ഷം തരൂരിനെ തേജോവധം ചെയ്തവര്‍ ക്ഷമപറയാനെങ്കിലും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Aster mims 04/11/2022

സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ തിരിച്ചടിയായത് തരൂരിനെ വേട്ടയാടിയവര്‍ക്കെന്ന് കെ സുധാകരന്‍ എംപി

തരൂര്‍ ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ ഈ വിഷയം ഉയര്‍ത്തിയാണ്
എല്‍ഡിഎഫ് അദ്ദേഹത്തെ തോല്‍പിക്കാന്‍ ശ്രമിച്ചത്. ദേശീയതലത്തില്‍ ബിജെപി തരൂരിനെതിരെ പ്രചാരണം അഴിച്ചുവിട്ട് കോണ്‍ഗ്രസിനെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് കിട്ടിയ വന്‍ തിരിച്ചടിയാണ് കോടതിവിധിയെന്നും സുധാകരന്‍ പറഞ്ഞു.

തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവുമാണ് കേന്ദ്ര സര്‍കാരിന്റെ കീഴിലുള്ള ഡെല്‍ഹി പൊലീസ് ചുമത്തിയത്. യാതൊരു തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തരൂരിനെ വേട്ടയാടാന്‍ പൊലീസിനെ സര്‍കാര്‍ ചട്ടുകമാക്കി. 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്നും വിചാരണക്കിടയില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. നെറികെട്ട ഈ ആരോപണങ്ങളും രാഷ്ട്രീയ ഗൂഢാലോചനയുമെല്ലാം കോടതി ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞിട്ടാണ് തരൂരിനെ കുറ്റവിമുക്തനാക്കിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍കാരിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന മദ്രാസ് ഹൈകോടതിയുടെ മധുര ബഞ്ചിന്റെ നിരീക്ഷണത്തിന് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. സത്യത്തെ ഒരിക്കലും മറയ്ക്കാനാവില്ലെന്നു തെളിയിക്കുന്നത് കൂടിയാണ് ഡെല്‍ഹി ഹൈകോടതി വിധിയെന്നും സുധാകരന്‍ പറഞ്ഞു.

Keywords:  K Sudhakaran MP blames Tharoor hunters for Sunanda Pushkar's acquittal, Kannur,News, Politics, Shashi Taroor, K Sudhakaran, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia