K Sudhakaran | സത്യവും നീതിയും കോണ്‍ഗ്രസിനൊപ്പം; ഒരു കാലത്തും ഒറ്റപ്പെട്ടുപോകില്ല, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രസ്ഥാനം മുന്നോട്ടുപോകും, തടയാനോ തടുക്കാനോ ആര്‍ക്കും സാധിക്കില്ലെന്നും കെ സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com) സത്യവും നീതിയും കോണ്‍ഗ്രസിനൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരു കാലത്തും കോണ്‍ഗ്രസ് ഒറ്റപ്പെട്ടുപോകില്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും തടയാനോ തടുക്കാനോ ആര്‍ക്കും സാധിക്കില്ലെന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി വിധി ഉണ്ടായതിനെ തുടര്‍ന്ന് മിന്നല്‍വേഗതയില്‍ ലോക്സഭാ സെക്രടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ ഏകാധിപത്യ നടപടി രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ പ്രതിപക്ഷ കക്ഷികളെല്ലാം ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അഭ്യര്‍ഥിച്ചു.

K Sudhakaran | സത്യവും നീതിയും കോണ്‍ഗ്രസിനൊപ്പം; ഒരു കാലത്തും ഒറ്റപ്പെട്ടുപോകില്ല, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രസ്ഥാനം മുന്നോട്ടുപോകും, തടയാനോ തടുക്കാനോ ആര്‍ക്കും സാധിക്കില്ലെന്നും കെ സുധാകരന്‍

വയനാട് എംപിയായ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ കിരാതമായ നടപടി ഏറ്റവുമധികം വേദനിപ്പിച്ചത് കേരളത്തെയാണ്. എംപി എന്നതിനേക്കാള്‍ കേരളത്തിന്റെ ഒരു മകനെപ്പോലെ എല്ലാവരുടെയും സ്നേഹവും ആദരവും നേടിയ അദ്ദേഹത്തിനെതിരെ ഉണ്ടായ മിന്നലാക്രമണത്തിന്റെ ആഘാതത്തിലാണ് നാമെല്ലാവരുമെന്നും സുധാകരന്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിച്ചോട്ടെ, ഞങ്ങള്‍ നേരിടാന്‍ തയാറാണ്. ആരു ഭരിക്കണമെന്ന് ഇന്‍ഡ്യയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ. നീതി നിലനില്‍ക്കണോ, അനീതി നിലനില്‍ക്കണോ എന്ന് തീരുമാനിക്കേണ്ടത് ജനതയാണ്. അത് അവരുടെ അവകാശമാണ്. തിരഞ്ഞെടുപ്പ് രംഗം സൃഷ്ടിക്കുകയാണെങ്കില്‍ ജനം ആ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ജനങ്ങള്‍ക്കു മുന്നില്‍ തോല്‍ക്കേണ്ടി വരില്ലെന്ന പൂര്‍ണ വിശ്വാസം കോണ്‍ഗ്രസിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Keywords:  K Sudhakaran MP about disqualification of Rahul Gandhi, Thiruvananthapuram, News, Politics, K Sudhakaran, Criticism, Rahul Gandhi, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia