നാല്‍പാടി വാസു വധത്തെ ന്യായീകരിച്ച സുധാകരന്റെ പ്രസംഗം വിവാദത്തിലേയ്ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നാല്‍പാടി വാസു വധത്തെ ന്യായീകരിച്ച സുധാകരന്റെ പ്രസംഗം വിവാദത്തിലേയ്ക്ക്
കണ്ണൂര്‍: നാല്‍പാടി വാസു വധത്തെ ന്യായീകരിച്ച് കെ സുധാകരന്‍ നടത്തിയ പ്രസംഗം വിവാദത്തിലേയ്ക്ക്. ഗണ്മാന്‌ തോക്ക് നല്‍കിയിരിക്കുന്നത് തന്നെ ആക്രമിക്കുന്നവരെ വെടി വയ്ക്കാനാണ്‌. അല്ലാതെ ഉമ്മ വയ്ക്കാനും കാക്കയെ ഓടിക്കാനുമല്ല. തന്നെയും കേസില്‍ പ്രതിയാക്കി, വിസ്തരിച്ചു പിന്നീട് നിരപരാധിയെന്ന്‌ കണ്ട് കോടതി വെറുതെ വിട്ടു.

 ഇനിയും തന്നെ ആക്രമിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ വീണ്ടും വെടിവയ്ക്കുമെന്നും കെ സുധാകാരന്‍ പറഞ്ഞു. കണ്ണൂരിലെ കോര്‍പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ പരിപാടിയിലാണ് സുധാകരന്റെ വിവാദ പ്രസംഗം നടന്നത്.

എം.എം മണി തുടങ്ങി വച്ച കൊലവിളികളും കൊലപാതകങ്ങളിലെ  വെളിപ്പെടുത്തലുകളും കേരളത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിലാണ്‌ സുധാകരനും വിവാദ പ്രസംഗവുമായി രംഗത്തെത്തുന്നത്. മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസില്‍ ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.

Keywords:  Kannur, K.Sudhakaran,  Kerala, Murder case

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia