Home | സതീശൻ പാച്ചേനിയുടെ കുടുംബത്തിനുള്ള സ്നേഹ വീടിൻ്റെ താക്കോൽ കെ സുധാകരൻ കൈമാറി
Feb 14, 2024, 20:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപ്പറമ്പ്: (KVARTHA) അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി പ്രസിഡൻ്റുമായിരുന്ന സതീശൻ പാച്ചേനിയുടെ കുടുംബത്തിന് പാർടി നിർമിച്ചു നൽകിയ സ്നേഹ വീട് ബുധനാഴ്ച രാവിലെ 11 മണിക്ക് പാച്ചേനിയുടെ ഓർമകൾ തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൈമാറി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിയാരം അമ്മാനപാറയിൽ വീട് നിർമാണം .
വീടിൻ്റെ മുന്നിൽ നടന്ന ചടങ്ങിൽ സതീശൻ സതീശൻ പാച്ചേനിയുടെ കുടുംബാഗങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു. ഡി സി സി പ്രസിഡൻ്റ് മാർടിൻ ജോർജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ എംപി വീടിൻ്റെ താക്കോൽ സതീശൻ പാച്ചേനിയുടെ ഭാര്യ റീനയ്ക്കും മകൻ ജവഹറിനും കൈമാറി.
സതീശൻ പാച്ചേനിയും താനുമായുള്ള ആത്മ ബന്ധം സ്മരിച്ച് കൊണ്ടായിരുന്നു കെപിസിസി പ്രസിഡൻ്റ് സംസാരിച്ചത്. സതീശൻ പാച്ചേനിക്ക് വീട് കൈമാറിയതിൽ മനസിന് സംതൃപ്തിയുണ്ട്. സതീശൻ പാച്ചേനി കോൺഗ്രസിന് അഭിമാനമായിരുന്നു. ത്യാഗ നിർഭരമായപ്രവർത്തനം കൊണ്ട് ജനമനസിൽ സ്ഥാനം പിടിക്കാൻ സതീശന് കഴിഞ്ഞു. കോൺഗ്രസിൻ്റെ ജനമനസ് സതീശൻ പാച്ചേനിക്ക് ഒപ്പമുണ്ടെന്നും കെ പി സി പ്രസിഡൻ്റ് പറഞ്ഞു.
വിവിധ കെ പി സി സി നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. വീടിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രജിത്ത് നാറാത്തിനെ ചsങ്ങിൽ വെച്ച് അനുമോദിച്ചു.
ഈ മാസം 18നാണ് വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് നടക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.