K Sudhakaran | നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാടേ ലംഘിച്ച് സ്റ്റേജില്‍ പ്രസംഗിച്ച് കൊണ്ടിരുന്ന നേതാക്കള്‍ക്ക് നേരെ പൊലീസിന്റെ നിഷ്ഠൂരമായ നടപടി; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീകര്‍ക്കും പ്രിവിലേജ് കമിറ്റിക്കും പരാതി നല്‍കി കെ സുധാകരന്‍

 


തിരുവനന്തപുരം: (KVARTHA) ഡിജിപി ഓഫിസിലേക്ക് നടന്ന കെപിസിസി മാര്‍ചിനെതിരായ പൊലീസ് നടപടിയില്‍ അന്വേഷണം വേണമെന്ന് അഭ്യര്‍ഥിച്ച് ലോക്‌സഭാ സ്പീകര്‍ക്കും പ്രിവിലേജ് കമിറ്റിക്കും പരാതി നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാടേ ലംഘിച്ചുകൊണ്ട് താനുള്‍പെടെയുള്ള സഹഎംപിമാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയര്‍ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണം എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

K Sudhakaran | നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാടേ ലംഘിച്ച് സ്റ്റേജില്‍ പ്രസംഗിച്ച് കൊണ്ടിരുന്ന നേതാക്കള്‍ക്ക് നേരെ പൊലീസിന്റെ നിഷ്ഠൂരമായ നടപടി; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീകര്‍ക്കും പ്രിവിലേജ് കമിറ്റിക്കും പരാതി നല്‍കി കെ സുധാകരന്‍

ജനപ്രതിനിധിയെന്ന പരിഗണന പോലും പൊലീസ് നല്‍കിയില്ലെന്ന് സുധാകരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് താനുള്‍പെടെയുള്ള എംപിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള പൊലീസ് നടപടിയെന്നും സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. പൊലീസിന്റെ ഗ്രനേഡ്, ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ തനിക്ക് ശ്വാസതടസം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനം കൂടിയാണിത്. സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികള്‍ക്കെതിരായ പൊലീസ് നടപടി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ലോക്സഭാ സ്പീകര്‍ക്കു നല്‍കിയ പരാതിയില്‍ സുധാകരന്‍ ആവശ്യപ്പെട്ടു.

അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താനുള്‍പെടെയുള്ള നേതാക്കളിരുന്ന സ്റ്റേജിനെ ലക്ഷ്യമിട്ട് ഗ്രനേഡ്, ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നേതാക്കള്‍ വേദിയില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെയാണ് പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്. ഇതു തികച്ചും പതിവില്ലാത്ത നടപടിയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ലഭിച്ച നിര്‍ദേശ പ്രകാരമാണ് പൊലീസിന്റെ ആക്രമണം ഉണ്ടായത്. പൊലീസിനകത്തു ഗുണ്ടകളെ ഇതിനായി തയാറാക്കി നിര്‍ത്തിയിരുന്നു. ക്രിമിനല്‍ പൊലീസുകാര്‍, ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ എന്നിങ്ങനെ പൊലീസിനെ ബാച് തിരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ ധിക്കാരിയായ ഭരണാധികാരിയാണെന്ന് പറഞ്ഞ സുധാകരന്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് ഒരു നിലയും വിലയും നല്‍കാത്തയാളാണെന്നും വിമര്‍ശിച്ചു. പലരും കേരളം ഭരിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത്തരം ക്രിമിനല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പൊലീസിനെ കണ്‍ട്രോള്‍ ചെയ്യുന്നത് പൊളിറ്റികല്‍ സെക്രടറി പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Keywords:  K Sudhakaran Filed Complaint To Lok Sabha Speaker and Privilege Committee regarding police action against KPCC march to DGP office, Thiruvananthapuram, News, K Sudhakaran, Complaint, LokSabha Speaker, Privilege Committee, Police Action, Politics, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia