K Sudhakaran demands | പയ്യന്നൂര്‍ സിപിഎമിലെ പാർടി തുക വെട്ടിപ്പ് വിവാദം: ആരോപണവിധേയനായ ടി ഐ മധുസൂദനന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ സുധാകരന്‍

 


പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂർ സിപിഎമിലെ തുക തട്ടിപ്പില്‍ ആരോപണവിധേയനായ ടി ഐ മധൂസൂദനനെ എംഎല്‍എ സ്ഥാനത്ത് നിന്നും നീക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു. സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം തകര്‍ത്ത പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക് കോണ്‍ഗ്രസ് കമിറ്റി ഓഫീസും തലയറുത്ത ഗാന്ധി പ്രതിമയും സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                       
K Sudhakaran demands | പയ്യന്നൂര്‍ സിപിഎമിലെ പാർടി തുക വെട്ടിപ്പ് വിവാദം: ആരോപണവിധേയനായ ടി ഐ മധുസൂദനന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ സുധാകരന്‍

രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ എംഎല്‍എയ്ക്ക് ജാഗ്രതകുറവുണ്ടായെന്ന് സിപിഎം പറഞ്ഞാല്‍ കട്ടുവെന്നാണ് അർഥമെന്നും സുധാകരന്‍ വ്യക്തമാക്കി. അഴിമതി പുറത്തുകൊണ്ടുവന്ന ഏരിയാസെക്രടറിക്ക് രാഷ്ട്രീയം മതിയാക്കേണ്ടി വന്നത് ഗൗരവകരമായ വിഷയമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. വിവാദത്തില്‍ സിപിഎം മാത്രം അന്വേഷിച്ചാല്‍ പോര. ഇക്കാര്യത്തില്‍ നിയമപരമായ സാധ്യത കോണ്‍ഗ്രസ് പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രി ഇറങ്ങിയപ്പോഴാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ആസമയം അവിടെയുണ്ടായിരുന്നില്ലെന്ന് ഇപി ജയരാജനും പിന്നീട് പാര്‍ടി സെക്രടറി കോടിയേരിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് അവരത് മാറ്റിപറഞ്ഞു. സംഭവത്തില്‍ യാതൊരു ഗൂഡാലോചനയും നടന്നിട്ടില്ല. വിമാനത്തില്‍ വെച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഇ പി ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

Keywords: K Sudhakaran demands that T I Madhusoodanan to resign from MLA post, Kerala, Payyannur, News, Top-Headlines, MLA, K.Sudhakaran, Media, CPM, Youth Congress, Attack, Party.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia