Criticized | ശശി തരൂരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത് മര്യാദവിട്ട പ്രവര്‍ത്തനങ്ങള്‍, കോണ്‍ഗ്രസ് പാര്‍ടിയെ പൂര്‍ണമായി അവഗണിക്കുന്നു, തന്നെ ഫോണില്‍ വിളിക്കുകപോലും ചെയ്യുന്നില്ലെന്നും കെ സുധാകരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡെല്‍ഹിയില്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് പാര്‍ടിയെ പൂര്‍ണമായി അവഗണിക്കുകയാണ് തരൂരെന്ന് പറഞ്ഞ സുധാകരന്‍ പാര്‍ടി അധ്യക്ഷനായ തന്നെ ഫോണില്‍ വിളിക്കുകപോലും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. പാര്‍ടിയുമായി ആലോചിച്ചുവേണം കാര്യങ്ങള്‍ ചെയ്യാനെന്ന് നേരത്തേ ശശി തരൂരിനോട് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തരൂര്‍ ഇത് അനുസരിക്കുന്നില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Aster mims 04/11/2022

Criticized | ശശി തരൂരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത് മര്യാദവിട്ട പ്രവര്‍ത്തനങ്ങള്‍, കോണ്‍ഗ്രസ് പാര്‍ടിയെ പൂര്‍ണമായി അവഗണിക്കുന്നു, തന്നെ ഫോണില്‍ വിളിക്കുകപോലും ചെയ്യുന്നില്ലെന്നും കെ സുധാകരന്‍

മര്യാദയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു കാര്യവും പാര്‍ടിയുമായി കൂടിയാലോചിക്കുന്നില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് ശശി തരൂര്‍ മാറിയിട്ടുണ്ട് എന്നും സുധാകരന്‍ പറഞ്ഞു.

പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ടിയുമായി ആലോചിക്കണമെന്ന് ശശി തരൂരിന് പലവട്ടം നിര്‍ദേശം നല്‍കിയെങ്കിലും അനുസരിക്കുന്നില്ല. പല ഘട്ടങ്ങളിലും ശശി തരൂരിന്റെ കൂടെനിന്നയാളാണ് താന്‍. ആ തന്നെ ഒന്നു ഫോണില്‍ വിളിക്കാന്‍ പോലും തരൂര്‍ തയാറാവുന്നില്ലെന്നും സുധാകരന്‍ പരിഭവിച്ചു.

അതേസമയം, പാര്‍ടിക്ക് ഏറ്റവുമധികം വേണ്ടപ്പെട്ട ആളാണ് ശശി തരൂരെന്നും തിരിച്ച് ശശി തരൂരിന് പാര്‍ടിയെയും വേണമെന്ന കാര്യം മറക്കരുതെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു.

Keywords: K Sudhakaran Criticized Shashi Tharoor MP, Thiruvananthapuram, News, K Sudhakaran, Criticism, Shashi Taroor, Congress, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia