Criticized | മന്ത്രി അഹ് മദ് ദേവര്‍കോവിലിന്റേത് വിവരമില്ലാത്ത പ്രതികരണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി
Oct 17, 2023, 10:01 IST
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയായിരുന്ന കാലത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉമ്മന്‍ചാണ്ടി ഇറക്കിയത് കടലാസ് വിമാനം ആണെന്ന് പറഞ്ഞ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. തോട്ടട നടാലിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരം ഇല്ലാത്ത പ്രതികരണമാണ് തുറമുഖ വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവില്‍ നടത്തിയത്. കടലാസ് മുന്നില്‍ പോയാലേ കല്ല് പിറകെ വരൂവെന്ന് മന്ത്രി മനസിലാക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി വാങ്ങിയെടുത്തത് ഉമ്മന്‍ചാണ്ടിയാണ്. ഒരു പദ്ധതിയുടെ തീരുമാനം എടുക്കുന്നതു അന്നു ഭരിക്കുന്നവരാണ്. അവരുടെ മന്ത്രിസഭയ്ക്കാണ് അതിന്റെ അവകാശം.
പിണറായി വരും മുന്‍പേ തന്നെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവൃത്തി തുടങ്ങിയതാണ്. വിഴിഞ്ഞത്ത് ഉമ്മന്‍ ചാണ്ടി യെ മറന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് ഇടണം. അന്തസും അഭിമാനവും ഉണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇടാന്‍ സര്‍കാര്‍ തയാറാകണം എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
സമൂഹ മാധ്യമ വിദഗ്ദരെ വച്ച് കോണ്‍ഗ്രസ് ആരെയാണ് അപമാനിച്ചതെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ കുറ്റവും ദോഷവും പറയേണ്ടവരല്ലേ പ്രതിപക്ഷം. മുഖ്യമന്തിയുടെ കുറ്റവും കുറവും ഞങ്ങള്‍ പറഞ്ഞില്ലെങ്കില്‍ അതില്‍ എന്താണ് രാഷ്ട്രീയമെന്നും കെ സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണോ വേണ്ടത്, വിമര്‍ശനം ഉണ്ടാവുന്നത് സ്വാഭാവികം. അതിര്‍വരമ്പ് ലംഘിച്ച് കൊണ്ട് ഒരു വിമര്‍ശനവും ഞങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. നടത്തിയതെല്ലാം വസ്തുതാ പരമായ കാര്യങ്ങള്‍ മാത്രമാണ്. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
Keywords: K Sudhakaran Criticized Minister Ahmed Devar Kovil, Kannur, News, K Sudhakaran, KPCC President, Criticized, Politics, Minister Ahmed Devar Kovil, Kannur Airport, Oommen Chandy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.