K Sudhakaran | തുടര്‍ ഭരണത്തിലൂടെ ഇടതുപക്ഷത്തെ സാധാരണ പ്രവര്‍ത്തകര്‍ പോലും വെറുക്കപ്പെടുന്ന അവസ്ഥയായെന്ന് കെ സുധാകരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പിണറായി വിജയന്റെ തുടര്‍ ഭരണത്തില്‍ ഇടതുപക്ഷത്തെ സാധാരണ പ്രവര്‍ത്തകര്‍ പോലും മനസു മടുത്ത അവസ്ഥയിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എത്രയോ കാലമായി ചെങ്കൊടിത്തണലില്‍ കഴിഞ്ഞവര്‍ ഇപ്പോള്‍ ഇടതുപക്ഷത്തെ തന്നെ വെറുത്ത് കോണ്‍ഗ്രസിന്റെ മതേതര ജനാധിപത്യ നിലപാടുകളോട് ചേര്‍ന്നു നില്‍ക്കുകയാണ്.

തുടര്‍ ഭരണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏകാധിപതിയായി ഭരിക്കുന്ന പിണറായി വിജയന്‍ കേരളത്തില്‍ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അന്തകനാകുമെന്ന് സുധാകരന്‍ പറഞ്ഞു. ചിറ്റാരിപ്പറമ്പ് തൊടിക്കളത്ത് നിന്ന് സിപിഐ വിട്ടുവന്നവര്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി സ്വീകരിച്ച് ഡി സി സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐയുടെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്ന ഏഴ് പേരാണ് പാര്‍ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എ ഐ വൈ എഫ് കൂത്തുപറമ്പ് മണ്ഡലം കമിറ്റി അംഗമായിരുന്ന അരുണ്‍ പ്രകാശ്, സുമേഷ് പി, മാനസ് സുഗുണന്‍, ടി ആര്‍ ശ്രീബിഷ്, പി വൈഷ്ണവ്, പി കെ ജിതിന്‍, വിഷ്ണു വിശ്വനാഥ് എന്നീ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

K Sudhakaran | തുടര്‍ ഭരണത്തിലൂടെ ഇടതുപക്ഷത്തെ സാധാരണ പ്രവര്‍ത്തകര്‍ പോലും വെറുക്കപ്പെടുന്ന അവസ്ഥയായെന്ന് കെ സുധാകരന്‍

ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, നേതാക്കളായ അഡ്വ. ടി ഒ മോഹനന്‍, കെ സി മുഹമ്മദ് ഫൈസല്‍, കെ എന്‍ ജയരാജന്‍, കെ പ്രമോദ്, രാജീവന്‍ എളയാവൂര്‍, കാഞ്ഞിരോളി രാഘവന്‍ മാസ്റ്റര്‍, റിജില്‍ മാകുറ്റി, എ കെ സുധാകരന്‍, അഖില്‍ തൊടീക്കളം, ജയരാജന്‍ മാലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Keywords:  K Sudhakaran Criticized LDF govt, Kannur, News, K Sudhakaran, Criticized,  LDF Govt, Pinarayi Vijayan, Politics, Congress, CPM, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia