Criticized | ഓരോ തിരഞ്ഞെടുപ്പ് തോല്‍വിയിലും തെറ്റുതിരുത്തല്‍ രേഖയെന്ന് പറഞ്ഞ് സിപിഎം ജനങ്ങളെ കബളിപ്പിക്കും; എന്നാല്‍ പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണ് അതെന്ന് കെ സുധാകരന്‍
 

 
K Sudhakaran Criticized CPM, Thiruvananthapuram, News, K Sudhakaran, Criticized, CPM, Politics, Kerala News
K Sudhakaran Criticized CPM, Thiruvananthapuram, News, K Sudhakaran, Criticized, CPM, Politics, Kerala News


ക്വടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ലെന്നാണ് പറച്ചില്‍

ഏറ്റവും വലിയ പ്രശ്‌നം മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയും
 

തിരുവനന്തപുരം: (KVARTHA) സിപിഎമിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമിന്റെ തെറ്റുതിരുത്തല്‍ രേഖകള്‍ ജലരേഖകളാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. അവയെല്ലാം ചവറ്റു കുട്ടയിലിട്ട് അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും അഭിരമിക്കുന്ന പാര്‍ടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ തിരഞ്ഞെടുപ്പ് തോല്‍വിയിലും കേന്ദ്രകമിറ്റിയും സംസ്ഥാന കമിറ്റിയും തെറ്റുതിരുത്തല്‍ രേഖയെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കും. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണ് തിരുത്തല്‍ രേഖകള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നു ദിവസത്തെ കേന്ദ്രകമിറ്റിയോഗം ചേര്‍ന്ന് എഴുതിയ തെറ്റുതിരുത്തല്‍ രേഖയിലെ മഷി ഉണങ്ങും മുമ്പാണ് തിരുവല്ലയില്‍ പീഡനക്കേസ് പ്രതിയെ സിപിഎം തിരിച്ചെടുത്തത് എന്നും അദ്ദേഹം ആരോപിച്ചു. വിവാഹിതയായ സ്ത്രീയെ ഗര്‍ഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ നടത്തിയ ഡിഎന്‍എ പരിശോധന അട്ടിമറിച്ചു, വനിതാ നേതാവിന് ലഹരിമരുന്ന് നല്കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചു തുടങ്ങിയവയാണ് സജിമോനെന്ന സിപിഎം നേതാവിനെതിരേയുള്ള കുറ്റങ്ങള്‍ എന്നും സുധാകരന്‍ എണ്ണിപ്പറഞ്ഞു.

ക്വടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ടിയല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി പറയുമ്പോഴാണ് കണ്ണൂര്‍ പെരിങ്ങോമില്‍ ഡി വൈ എഫ് ഐ നേതാവ് സജേഷിനെ പുറത്താക്കുന്നത്. സ്വര്‍ണം തട്ടിയെടുക്കല്‍ സംഘത്തലവനും  സിപിഎം സൈബര്‍ പോരാളിയുമായ അര്‍ജുന്‍ ആയങ്കിയുടെ അനുയായി ആണ് ഇയാള്‍ എന്നുപറഞ്ഞ  കെപിസിസി പ്രസിഡന്റ് ഇത്രയും കാലം സജേഷിനെ പാര്‍ടി പൊന്നുപോലെ സംരക്ഷിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

തൊഴിലാളി വര്‍ഗത്തെ ചേര്‍ത്തുപിടിക്കണമെന്ന് തെറ്റുതിരുത്തല്‍ രേഖ പറയുമ്പോള്‍, തിരുവനന്തപുരം ജില്ലാ കമിറ്റിയില്‍ ഒരംഗം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ട  കാഴ്ച വിവരിച്ചത് ' കാത്തുനിന്ന സ്ത്രീകളടക്കമുള്ളവരെ മുഖ്യമന്ത്രി എത്തുന്നതിനു തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി മാറ്റുന്നു. മുഖ്യമന്ത്രി ഏകാധിപതിയോ' എന്നാണ് ഈ അംഗത്തിന്റെ ചോദ്യം. സംസ്ഥാനത്തെ എല്ലാ സിപിഎം ജില്ലാ കമിറ്റികളും ഐകകണ്ഠ്യേന ചൂണ്ടിക്കാട്ടിയത് മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെക്കുറിച്ചാണ്.

മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കൊലയാളികളും ക്വടേഷന്‍ സംഘവുമായുള്ള പാര്‍ടിയുടെ ബന്ധം, കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പെടെയുള്ള അഴിമതികള്‍, ഇതിനെല്ലാം പാര്‍ടി നല്കുന്ന സംരക്ഷണം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള തെറ്റുതിരുത്തലുകളെല്ലാം കണ്ണില്‍ പൊടിയിടാന്‍ മാത്രമാണന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia