Criticized | കോവിഡ് കാലത്തെ അഴിമതി സത്യസന്ധമായി അന്വേഷിച്ചാല്‍ ശൈലജ ടീചര്‍ ഉള്‍പെടെ കുടുങ്ങും: കെ സുധാകരന്‍
Sep 5, 2022, 20:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോവിഡ് കാലത്ത് നടന്ന അഴിമതിയില്‍ ഏതെങ്കിലും ഒരു ഏജന്‍സിയെകൊണ്ടു സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ കെ കെ ശൈലജ ടീചറുള്‍പെടെ എല്ലാവരും കുടുങ്ങുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. തോട്ടടയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ അഴിമതി അന്വേഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എമിനകത്ത് തനിക്കുമുകളില്‍ ആരും വരരുതെന്ന് ചിലര്‍ക്ക് നിഷ്‌കര്‍ഷതയുണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, വളരെക്കാലം മുന്‍പെ തുടങ്ങിയതാണ്. പഴയകാല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അങ്ങനെയുണ്ടായിരുന്നില്ല.
ഈ നിഷ്‌കര്‍ഷത ടീചറുടെ പ്രതിച്ഛായ വളര്‍ന്നുവരുന്നത് തടസപ്പെടുത്തുന്നതിനാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ റികവറിങ് സ്റ്റാറായ ശൈലജ ടീചര്‍ എന്തുകൊണ്ട് ഈ മന്ത്രിസഭയില്‍ അംഗമായില്ല. ഇക്കാര്യം ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വം സി പി എമിനുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
യൂത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു. ഫര്‍സിനെതിരെ കാപ്പ ചുമത്താനാവില്ലെന്നും ഇ പി ജയരാജനെതിരെ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ വരാന്‍ പോകുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Keywords: K Sudhakaran Criticized CPM, Kannur, News, Politics, K Sudhakaran, Criticism, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

