K Sudhakaran | ലാവ്‌ലിന്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണ്ടാക്കിയ പണം സി പി എമിന് നല്‍കിയെന്ന ആരോപണവുമായി കെ സുധാകരന്‍

 


ADVERTISEMENT

തൃശൂര്‍:  (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ലാവ് ലിന്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണ്ടാക്കിയ പണം സി പി എമിനാണ് നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു. കുറച്ചൊക്കെ അദ്ദേഹം കൊണ്ടു പോയിട്ടുണ്ടാകാം. എന്നാല്‍, പണത്തിന്റെ ഭൂരിപക്ഷവും പാര്‍ടിക്കാണ് നല്‍കിയത്. പണം എന്നൊരു ചിന്ത മാത്രമേ പിണറായിക്കുള്ളുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
Aster_MIMS
K Sudhakaran | ലാവ്‌ലിന്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണ്ടാക്കിയ പണം സി പി എമിന് നല്‍കിയെന്ന ആരോപണവുമായി കെ സുധാകരന്‍

പിണറായി എന്റെ ജില്ലക്കാരനാണ്. ഞങ്ങള്‍ സഹപാഠികളായിരുന്നു. അന്ന് പിണറായി ഇത്രത്തോളം മോശമായിരുന്നില്ല. ലാവ് ലിന്‍ കേസില്‍ വിധി പറയരുതെന്ന് ജഡ്ജിമാര്‍ക്ക് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. ജഡ്ജിമാര്‍ക്ക് ഭയമാണെന്നും സുധാകരന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

കോണ്‍ഗ്രസ് സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ലോക് സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടത്പക്ഷം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവരുടെ മുന്നില്‍ കോണ്‍ഗ്രസ് ഒന്നുമല്ലാതെയായി പോകുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തണമെന്നും സുധാകരന്‍ അണികളോട് പറഞ്ഞു.

Keywords:  K Sudhakaran Criticized CM Pinarayi Vijayan, Thrissur, News, K Sudhakaran, KPCC President, Criticized, CM, Pinarayi Vijayan, Politics, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia