സി പി എമ്മിന്റെ വെട്ടേറ്റ് മരിച്ച ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു; കെ സുധാകരന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 15.02.2018) തിങ്കളാഴ്ച രാത്രി മട്ടന്നൂരില്‍ സി പിഎമ്മിന്റെ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ആരോപണം. ഇതിനായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ പറയുന്നു.

എന്നാല്‍ ജയില്‍ ഡി.ജി.പി ശ്രീലേഖയുടെ ഇടപെടല്‍ കൊണ്ടാണ് അന്ന് ഷുഹൈബ് രക്ഷപ്പെട്ടത്. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. ഷുഹൈബിനെ ചട്ടം ലഘിച്ച് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റാന്‍ പോകുന്നുവെന്ന വിവരം താന്‍ ശ്രീലേഖയെ അറിയിച്ചു. ഉടന്‍ തന്നെ ജയില്‍ ഡി.ജി.പി ജയിലധികൃതരെ വിളിച്ച് സംസാരിക്കുകയും കടുത്ത ഭാഷയില്‍ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ ഷുഹൈബിനെ സി.പി.എമ്മുകാര്‍ വകവരുത്തിയേനേയെന്നും സുധാകരന്‍ വ്യക്തമാക്കി.

 സി പി എമ്മിന്റെ വെട്ടേറ്റ് മരിച്ച ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു; കെ സുധാകരന്‍

ഷുഹൈബിന്റെ ജീവന്‍ രക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ നിസംഗ മനോഭാവമായിരുന്നു അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കേരളത്തില്‍ അക്രമം നടത്തുന്നത് സി.പി.എമ്മും ബി.ജെ.പിയുമാണ്. കോണ്‍ഗ്രസ് അക്രമത്തിനായി ആയുധമെടുക്കുകയോ ആയുധമെടുക്കാന്‍ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സുധാകരന്‍ തുറന്നടിച്ചു.

Keywords: K Sudhakaran command on Shuhaib murder case, Kannur, News, Murder case, Jail, Allegation, Police, CPM, Politics, BJP, Congress, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia