SWISS-TOWER 24/07/2023

K Sudhakaran | ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂരിനെ പരിഗണിച്ചതിന് പിന്നില്‍ എംപിയെന്ന നിലയിലുളള നിരന്തര ഇടപെടല്‍ കാരണമെന്ന അവകാശവാദവുമായി കെ സുധാകരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്തിയ നടപടി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നിരന്തരമായ ഇടപെടലിലൂടെയാണിത് സാധ്യമായത്. അടിസ്ഥാന സൗകര്യം ഉണ്ടായിട്ടും ഓരോ തീര്‍ഥാടന കാലയളവിലും കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഈ ആവശ്യം നിരാകരിക്കുന്നത് പതിവായിരുന്നു.

K Sudhakaran | ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂരിനെ പരിഗണിച്ചതിന് പിന്നില്‍ എംപിയെന്ന നിലയിലുളള നിരന്തര ഇടപെടല്‍ കാരണമെന്ന അവകാശവാദവുമായി കെ സുധാകരന്‍

കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍ 90 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ഏറെ സഹായകരമായ തീരുമാനമാണ്. കണ്ണൂരിന്റെ ജനപ്രതിനിധി എന്ന നിലയില്‍ തനിക്ക് ഏറെ സന്തോഷം നല്‍കുന്ന നിമിഷം കൂടിയാണിത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനും കൂടതല്‍ വിദേശ വിമാന കംപനികളുടെ സര്‍വീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവ്യോമയാന മന്ത്രാലയവുമായി നിരന്തര ഇടപെടലുകള്‍ എംപിയെന്ന നിലയില്‍ നടത്താനായി.

പോയിന്റ് ഓഫ് കോള്‍ പദവിക്കായി പലതവണ ഈ വിഷയം പാര്‍ലമെന്റിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കായി ശക്തമായ ഇടപെടലുകള്‍ തുടര്‍ന്നും നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran claims that Kannur considered as a Hajj departure center due to his continuous interference as an MP, Kannur, News, Politics, K.Sudhakaran, Haji, Airport, Muslim pilgrimage, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia