K Sudhakaran Says | മുഖ്യമന്ത്രി വിദേശ യാത്രയുടെ പേരില്‍ ഖജനാവ് കൊള്ളയടിക്കുന്നുവെന്ന് കെ സുധാകരന്‍
Oct 9, 2022, 15:08 IST
കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് പോകുന്നതിന്റെ പേരില്‍ സര്‍കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനാണ് മുഖ്യമന്ത്രി ഭാര്യയെയും മക്കളെയും കൂട്ടി കൊണ്ടുപോകുന്നത് എന്ന് സുധാകരന്‍ ചോദിച്ചു.
അവരുടെ ചെലവ് സ്വന്തമായി എടുക്കുമെന്നാണ് മുഖ്യമന്ത്രി ഓഫിസില്‍ നിന്നും നല്‍കുന്ന വിശദീകരണം. അതൊക്കെ അങ്ങു പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. പുല്ലു പായ ഇട്ടു നിലത്തു കിടക്കുകയാണോ അവര്‍ ചെയ്യുന്നത്. വിദേശത്ത് പോയാല്‍ എത്ര ചെലവാണെന്ന് എല്ലാവര്‍ക്കുമറിയാം മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കു ചെലവഴിക്കുന്ന തുക എത്രയാണെന്ന് ജനങ്ങളോട് തുറന്നു പറയാന്‍ സിപിഎം തയ്യാറാകണം. സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ച ഗുരുതരമായി കൊണ്ടിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി ഖജനാവ് കൊള്ളയടിച്ചു കൊണ്ടു വിദേശയാത്ര നടത്തുന്നത്. പാര്‍ടി സംസ്ഥാന സെക്രടറിയായിരുന്ന സഹപ്രവര്‍ത്തകന്റെ ചിതയില്‍ നിന്നും പുക അടങ്ങുന്നതിന് മുന്‍പ് മുഖ്യമന്ത്രി വിദേശ യാത്ര നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തെരഞ്ഞെടുപിലൂടെ പാര്‍ടിക്ക് ജനാധിപത്യത്തിന്റെ ജീവശ്വാസം കൈവന്നിരിക്കുകയാണ്. താന്‍ ഡിസിസി പ്രസിഡന്റായ 1992-ലാണ് അവസാനമായി സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. മനസാക്ഷി വോടുചെയ്യണമെന്ന് ഞാന്‍ പറഞ്ഞത് മനസിന് തോന്നുന്ന സ്ഥാനാര്‍ഥിക്ക് വോടുചെയ്യണമെന്നാണ്. പാര്‍ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല. രണ്ടു പേരും മത്സരിക്കാനും അധ്യക്ഷനാകാനും യോഗ്യരായവര്‍ തന്നെയാണ്. താനും ശശി തരൂരുമായി യാതൊരു പ്രശ്‌നവുമില്ല. ഇന്നലെ വരെ അദ്ദേഹം ഫോണില്‍ വിളിച്ചിരുന്നു.
വോടു പിടിക്കാനും ചോദിക്കാനും ആര്‍ക്കും അവകാശമുണ്ട്. പുതുപ്പള്ളിയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ശശി തരുരിനെ വിജയിപിക്കാന്‍ പ്രമേയം പാസാക്കിയതില്‍ ഒരു തെറ്റുമില്ല. ശശി തരൂരിന് പാര്‍ടി സംഘടനാ രീതികളൊക്കെ അറിയാവുന്ന നേതാവാണ് ഇത്ര കാലം കൊണ്ട് അദ്ദേഹം അതൊക്കെ പഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുമെന്ന് രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ അദ്ദേഹം കൂടുതല്‍ പ്രധാനപ്പെട്ട നേതാവായി മാറിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ യാത്ര വമ്പിച്ച വിജയമാണ്. പാര്‍ടിയില്‍ അധികാര സ്ഥാനങ്ങളൊന്നുമില്ലെങ്കിലും രാഹുല്‍ ഗാന്ധി തന്നെയാണ് ജനകീയ നേതാവെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Kannur, Kerala, News, Top-Headlines, Minister, K Sudhakaran, Pinarayi-Vijayan, Family, Kannur, DCC, Secretary, Vote, Rahul Gandhi, BJP, K Sudhakaran against Chief Minister's foreign trip.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.