SWISS-TOWER 24/07/2023

എന്നും വൈകുന്നേരം ആറ് മണിക്ക് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെ പിണറായി വാര്‍ത്താ സമ്മേളനം നടത്തിയത് കൊണ്ടല്ല കൊവിഡിനെ പ്രതിരോധിച്ചതെന്ന് കെ സുധാകരന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 19.04.2020) എന്നും വൈകുന്നേരം ആറ് മണിക്ക് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെ പിണറായി വാര്‍ത്താ സമ്മേളനം നടത്തിയത് കൊണ്ടല്ല കൊവിഡിനെ പ്രതിരോധിച്ചതെന്നും അതിന് സാധിച്ചത് ജനങ്ങളുടെ അവബോധം കൊണ്ടാണെന്നും കെ സുധാകരന്‍ എം പി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുകയെന്ന പ്രതിപക്ഷ എം എല്‍ എയുടെ ധര്‍മമാണ് കെ എം ഷാജി നിറവേറ്റിയതെന്നും ഷാജിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ തരംതാണ നടപടിയാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഒരാളുടെ ആരോപണം വച്ചാണ് ഷാജിക്കെതിരെ കേസെടുത്തത്.

എന്നും വൈകുന്നേരം ആറ് മണിക്ക് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെ പിണറായി വാര്‍ത്താ സമ്മേളനം നടത്തിയത് കൊണ്ടല്ല കൊവിഡിനെ പ്രതിരോധിച്ചതെന്ന് കെ സുധാകരന്‍

അധാര്‍മികമായി കേസെടുത്ത നടപടി വിജിലന്‍സ് പുനഃപരിശോധിക്കണം. സമ്പന്നതയില്‍ വളര്‍ന്ന ആളാണ് കെ എം ഷാജിയെന്നും അങ്ങനെയൊരാള്‍ക്ക് അഴിമതി പണത്തിന്റെ ആവശ്യമില്ലെന്നും ഇതുകൊണ്ടൊന്നും ഷാജിയെ തളര്‍ത്താനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

Keywords:  K Sudhakaran about Pinarayi issues,Kannur, News, Politics, Press meet, K.Sudhakaran, Chief Minister, Pinarayi vijayan, Allegation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia