ഇ പി ജയരാജനെ വിമര്‍ശിക്കുന്നതിനിടെ കെ സുധാകരന് എട്ടിന്റെ പണികിട്ടി; 'അഞ്ജു ബോബി ജോര്‍ജ് ജിമ്മി ജോര്‍ജിന്റെ ഭാര്യയല്ലേ' എന്ന് ചോദ്യം

 


കണ്ണൂര്‍: (www.kvartha.com 09.06.2016) കായിക മന്ത്രി ഇ പി ജയരാജനെ വിമര്‍ശിക്കാന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും വെട്ടിലായി. ഇതോടെ ട്രോളര്‍മാര്‍ സുധാകരന് നേരെയായി.

ഇപി ജയരാജന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പ്രതികരിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ 'അഞ്ജു ബോബി ജോര്‍ജ്, ജിമ്മി ജോര്‍ജിന്റെ ഭാര്യാണ്' എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. സംഗതി തെറ്റിപ്പോയത് വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ട്രോളര്‍മാര്‍ ഏറ്റെടുത്തപ്പോഴാണ് അറിയുന്നത്.


'ജിമ്മി ജോര്‍ജിന്റെ ഭാര്യയായ അഞ്ജു ബോബി ജോര്‍ജും കുടുംബവും കായിക രംഗത്തിനുവേണ്ടി ജീവിതമര്‍പ്പിച്ചവരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.' എന്നാണ് വാര്‍ത്താ സമ്മേളനത്തിനിടെ സുധാകരന്‍ പറഞ്ഞത്.

സത്യത്തില്‍ ട്രിപ്പിള്‍ ജംപ് മുന്‍ ദേശീയ ചാമ്പ്യനും അഞ്ജുവിന്റെ കോച്ചുമായിരുന്ന റോബേര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. ഇന്ത്യകണ്ട മികച്ച വോളിബോള്‍ താരങ്ങളില്‍ ഒരാളായിരുന്ന ജിമ്മി ജോര്‍ജിന്റെ അനുജനാണ് അഞ്ജുവിന്റെ ഭര്‍ത്താവായ റോബേര്‍ട്ട് ബോബി ജോര്‍ജ്.
ഇ പി ജയരാജനെ വിമര്‍ശിക്കുന്നതിനിടെ കെ സുധാകരന് എട്ടിന്റെ പണികിട്ടി; 'അഞ്ജു ബോബി ജോര്‍ജ് ജിമ്മി ജോര്‍ജിന്റെ ഭാര്യയല്ലേ' എന്ന് ചോദ്യം

Keywords: Kannur, E.P Jayarajan, CPM, LDF, Minister, Congress, Press meet, Kerala, Anju Bobby George, Jimmy George, K Sudakaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia