SWISS-TOWER 24/07/2023

K Srikanth | ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ നേതൃത്വമെന്ന് കെ ശ്രീകാന്ത്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കേരള സര്‍വകലാശാല കലോത്സവത്തില്‍ വിധികര്‍ത്താവായിരുന്ന പി എന്‍ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ് എഫ് ഐ ആണെന്നും എസ് എഫ് ഐ കലാലയത്തെ കൊലാലയമാക്കി മാറ്റിയെന്നും ബി ജെ പി സംസ്ഥാന സെക്രടറി കെ ശ്രീകാന്ത് പറഞ്ഞു. മരണപ്പെട്ട ഷാജിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലോല്‍ത്സവത്തില്‍ സ്വതന്ത്രമായാണ് മത്സരം നടക്കേണ്ടത്. എന്നാല്‍ അതില്‍ പോലും രാഷ്ട്രീയ സമ്മര്‍ദം ചെലുത്തി അവരുടെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് വിധികര്‍ത്താവിനെ മാര്‍കിടാന്‍ പ്രേരിപ്പിച്ച് മത്സരഫലത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. മരണപ്പെട്ട ഷാജി അവരുടെ സമ്മര്‍ദത്തിന് വഴങ്ങിക്കൊടുക്കാതിരുന്നപ്പോള്‍ സമ്മര്‍ദം ചെലുത്തുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ ദേഹോപദ്രവം ചെയ്യുകയുമായിരുന്നു. അതിന്റെ അന്തരഫലമായിട്ടാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടത്.

ഇക്കാര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. ഇതിന് ഉത്തരവാദികളായിട്ടുള്ള എസ് എഫ്ഐ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി വേണം. എസ് എഫ് ഐ കാലങ്ങളായി ചെയ്ത് വരുന്നത് അവരുടെ സമ്മര്‍ദത്തിന് വഴങ്ങാതിരിക്കുന്നവരെ എല്ലാ വിധത്തിലും പ്രതിരോധത്തിലാക്കുകയും അക്രമിക്കുകയും ചെയ്യുകയെന്നതാണ്. മര്‍ദിക്കുന്നതോടൊപ്പം തന്നെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസെടുപ്പിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കണം.

K Srikanth | ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ നേതൃത്വമെന്ന് കെ ശ്രീകാന്ത്

എസ് എഫ് ഐ എന്ന സംഘടന ഭീകര സംഘടനയായി മാറിയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷാജിയുടെ മരണമെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി മേഖലാ ജെനറല്‍ സെക്രടറി കെ കെ വിനോദ് കുമാര്‍, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ രാജന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, BJP, K Srikanth, SFI Leadership, Responsible, Shaji's Death, Criticism, Politics, Party, Kannur News, K Srikanth says SFI leadership is responsible for Shaji's death.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia