YMI | സാമൂഹ്യ സേവന രംഗത്ത് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് രൂപംകൊണ്ട യങ്ങ് മൈന്‍ഡ് സ് ഇന്റര്‍നാഷനല്‍ റീജിയനല്‍ ചെയര്‍മാനായി കെ രഞ്ജിത് കുമാര്‍ ജൂണ്‍ 16 ന് ചുമതലയേല്‍ക്കും


സംഘടനയുടെ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ഡോ.കെ സി സാമുവല്‍ പരിപാടി ഉദ് ഘാടനം ചെയ്യും
തൃശൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള റീജിയനല്‍ മൂന്നിന്റെ ആദ്യത്തെ റീജിയനല്‍ ചെയര്‍മാനായാണ് രഞ്ജിത് കുമാര്‍ ചുമതലയേല്‍ക്കുന്നത്
കണ്ണൂര്‍: (KVARTHA) സാമൂഹ്യ സേവന രംഗത്ത് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് രൂപംകൊണ്ട യങ്ങ് മൈന്‍ഡ് സ് ഇന്റര്‍നാഷനല്‍ റീജിയനല്‍ ചെയര്‍മാനായി കെ രഞ്ജിത് കുമാര്‍ ജൂണ്‍ 16 ന് ചുമതലയേല്‍ക്കും. ചടങ്ങുകള്‍ വൈകിട്ട് അഞ്ച് മണിക്ക് റോയല്‍ ഒമേഴ്‌സ് ഹോടെലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ഡോ.കെ സി സാമുവല്‍ പരിപാടി ഉദ് ഘാടനം ചെയ്യും. തൃശൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള റീജിയനല്‍ മൂന്നിന്റെ ആദ്യത്തെ റീജിയനല്‍ ചെയര്‍മാനായാണ് രഞ്ജിത് കുമാര്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ റീജിയനില്‍ 50 ക്ലബുകളാണുള്ളത്. അത് 100 ക്ലബാക്കാനാണ് തീരുമാനം.
ഈ വര്‍ഷം ഒന്നരക്കോടി രൂപയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. അതോടെപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാനായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക. വാര്‍ത്താ സമ്മേളനത്തില്‍ റീജിയനല്‍ ചെയര്‍മാന്‍ കെ രഞ്ജിത് കുമാര്‍, ടി കെ രമേശ് കുമാര്‍, സി വി ഹരിഭാസ്, രാജേഷ് ഗോപാല്‍, നാസിര്‍ അരിങ്ങോട്ട് എന്നിവര്‍ പങ്കെടുത്തു.