കുറ്റിയിടലിന്റെ രീതി മാറ്റേണ്ടിവരുമെന്ന് എം വി ജയരാജൻ; കെ റെയിൽ വിരുദ്ധ സമരക്കാർക്ക് മുന്നറിയിപ്പ്

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) കണ്ണൂരിൽ കെ റെയിൽ വിരുദ്ധ സമരം ശക്തി പ്രാപിച്ചിരിക്കെ സമരക്കാർക്കെതിരെ അതിശക്തമായ നിലപാടുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രടറി എം വി ജയരാജൻ. കെ റെയിൽ വിരുദ്ധ സമരക്കാരെ കടുത്ത രീതിയിൽ നേരിടാൻ സിപിഎം ഒരുങ്ങുന്നതിന്റെ സൂചനയാണ് എം വി ജയരാജൻ നൽകിയത്. പ്ര​തി​ഷേ​ധ​ക്കാ​ർ കെ ​റെ​യി​ൽ കു​റ്റി പ​റി​ക്ക​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ​ർ​വേ രീ​തി മാ​റ്റേ​ണ്ടി വരുമെ​ന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജയരാജൻ.
  
കുറ്റിയിടലിന്റെ രീതി മാറ്റേണ്ടിവരുമെന്ന് എം വി ജയരാജൻ; കെ റെയിൽ വിരുദ്ധ സമരക്കാർക്ക് മുന്നറിയിപ്പ്

സിൽവർ ലൈൻ പാ​ത കടന്നുപോ​കു​ന്ന വ​ഴി അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ മാ​ത്ര​മാ​ണ് സ​ർ​വെ കൊ​ണ്ട് ഉദ്ദേശിക്കുന്നത്. ഇ​തി​നാ​യി ക​ല്ലി​ട​ൽ അ​ല്ലാ​ത്ത ശാ​സ്ത്രീ​യ​മാ​യ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ അ​ധി​കൃ​ത​ർ ആലോചിക്കണം. നേ​രി​ട്ട് കു​റ്റി​യി​ടു​ന്ന രീ​തി മാ​റ്റി​യാ​ൽ പി​ന്നെ എ​ങ്ങ​നെ സ​മ​രം ചെ​യ്യു​മെ​ന്ന് കാണാമല്ലോയെന്നും അദ്ദേഹം പ​റ​ഞ്ഞു.

ക​ല്ല് പി​ഴു​തെ​റി​ഞ്ഞാ​ൽ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ ക​രു​തേ​ണ്ടെ​ന്നും എം​ വി ജ​യ​രാ​ജ​ൻ മു​ന്ന​റി​യി​പ്പ് നൽ​കി. കഴിഞ്ഞ ദിവസങ്ങളിൽ എടക്കാട് മേഖലയിൽ കല്ലിടൽ തടഞ്ഞ സമരക്കാരെ നേരിടാൻ പ്രാദേശിക സിപിഎം പ്രവർത്തകരിറങ്ങിയിരുന്നു. ഇതിനെ തുടർന്ന് സമരസമിതി പ്രവർത്തകരായ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റിരുന്നു.

Keywords:  Kannur, Kerala, News, Top-Headlines, Railway, Protesters, Protest, M.V Jayarajan, Media, Congress, CPM, K Rail should find alternative way to conduct survey says MV Jayarajan.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia