K Rail | കെ റെയില്‍ കൈവിട്ടിട്ടില്ലെന്ന് പ്രഖ്യാപനം; വന്ദേഭാരതിന് നല്‍കിയ സ്വീകരണം അതിവേഗ റെയിലിനോടുളള ജനമനസിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍: (www.kvartha.com) വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പെടെയുള്ള വികസനം വരാത്തത് കേന്ദ്രസര്‍കാരിന്റെ നയം കാരണമാണ്. പുതിയ സര്‍വീസുകള്‍ അനുവദിക്കില്ല എന്ന് പറയുന്നതിന് കേന്ദ്രത്തിനു പ്രത്യേക മാനസിക സുഖം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ പാട്യം ഗോപാലന്‍ പഠനഗവേഷണ കേന്ദ്രവും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഓപണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ലൈന്‍ സംസ്ഥാന സര്‍കാര്‍ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രം ഇപ്പോള്‍ അനുകൂലമായി പ്രതികരിക്കുന്നില്ല. ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരും. ചില മാധ്യമങ്ങള്‍ എല്ലാ നേരും നെറിയും ഉപേക്ഷിക്കുന്നു, ഏത് കാര്യത്തെയും എതിര്‍ക്കുന്നു. ജനങ്ങള്‍ക്ക് എല്‍ഡിഎഫില്‍ വിശ്വാസമുണ്ട്. ഈ ജനമനസ്സിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. അതിന് നിരന്തരം കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഒരു നാണവുമില്ലാതെ ആ പണി ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ വേണമെന്ന നിലയിലേക്ക് ജന മനസ് പൂര്‍ണമായും എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയെ ചിലര്‍ എതിര്‍ത്തത് എന്തിനായിരുന്നു? വേഗം എത്തുന്നു എന്നതാണോ ഇവര്‍ക്ക് വിഷമം. അതല്ല, ഇപ്പോള്‍ വികസനം നടക്കരുത് എന്ന ചിന്തയാണോ.

എന്തായാലും കെ റെയിലിനെ നഖശിഖാന്തം എതിര്‍ത്തവര്‍ കാണേണ്ടത് വന്ദേ ഭാരത് വന്നപ്പോഴുള്ള ജനങ്ങളുടെ പ്രതികരണമാണ്. വേഗമുള്ള സഞ്ചാരം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ വന്ദേഭാരത് വന്നത് കൊണ്ട് മാത്രം പ്രശ്‌നം പരിഹരിച്ചോ? മറിച്ച് കെ റയില്‍ ആവശ്യമാണെന്ന ചിന്തയില്‍ എല്ലാവരും എത്തി.

K Rail | കെ റെയില്‍ കൈവിട്ടിട്ടില്ലെന്ന് പ്രഖ്യാപനം; വന്ദേഭാരതിന് നല്‍കിയ സ്വീകരണം അതിവേഗ റെയിലിനോടുളള ജനമനസിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി

ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ കെ റെയില്‍ നടപ്പാക്കാനാകില്ല എന്നാണ് സര്‍കാര്‍ അന്ന് സ്വീകരിച്ച നിലപാട്. കേന്ദ്ര അനുമതി ഇല്ലാതെ റെയില്‍ പദ്ധതി ഒന്നും നടപ്പാക്കാനാകില്ല. എന്നാല്‍ കേന്ദ്രം പ്രതികരിച്ചില്ല. പ്രതികരിച്ചപ്പോഴാകട്ടെ എതിരുമായിരുന്നു. അത്തരം ഒരു സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു കാലത്ത് ഇതംഗീകരിക്കേണ്ടി വരുമെന്നും ഇപ്പോള്‍ തന്നെ അത്തരം ചിന്തയിലേക്ക് എല്ലാവരും എത്തിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  K Rail has not given up says Chief Minister, Kannur, News, K Rail, Chief  Minister Pinarayi Vijayan, Vande Bharath, Media, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia