K Muralidharan | 'കേരള ഹൗസില്‍ ഒരു റൂം കിട്ടും, ശമ്പളവുമുണ്ടാകും, സുഖമായിട്ടിരിക്കാം'; കെവി തോമസിനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെവി തോമസിനെ കാബിനറ്റ് റാങ്കോടെ ഡെല്‍ഹിയില്‍ കേരള സര്‍കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. കെവി തോമസിന് ശമ്പളവും കേരളാ ഹൗസില്‍ ഒരു മുറിയും കിട്ടുമെന്നായിരുന്നു മുരളീധരന്റെ പരിഹാസം. ഇത്തരം നക്കാപ്പിച്ച കണ്ടു പോകുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ലെന്നും എംപി വ്യക്തമാക്കി.
Aster mims 04/11/2022

K Muralidharan | 'കേരള ഹൗസില്‍ ഒരു റൂം കിട്ടും, ശമ്പളവുമുണ്ടാകും, സുഖമായിട്ടിരിക്കാം'; കെവി തോമസിനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി

'പോകുന്നവരെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്‌ക്കോട്ടെ. അതുകൊണ്ട് അവര്‍ക്ക് മാനസികമായി സമാധാനം കിട്ടുമെങ്കില്‍ നല്ലത്. പക്ഷേ, ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ല. കേരള ഹൗസില്‍ ഒരു റൂം കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാം' എന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാര്‍ടിയുടെ വിലക്ക് അവഗണിച്ച് കണ്ണൂരില്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതു മുതല്‍ ആരംഭിച്ച സഹകരണത്തിന്റെ തുടര്‍ചയായാണ് കെവി തോമസിനെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തതോടെ കെവി തോമസിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Keywords: K Muralidharan Takes A Dig At KV Thomas, Thiruvananthapuram, News, Politics, K Muraleedaran, Criticism, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia