Support | ആളുകളെ വിലകുറച്ച് കണ്ടാല്‍ മെസ്സിക്ക് സംഭവിച്ചത് പോലെ പറ്റും; സഊദിയെ ചെറുതായി കണ്ട അര്‍ജന്റീനക്ക് തലയില്‍ മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ശശി തരൂരിന് കട്ട സപോര്‍ടുമായി കെ മുരളീധരന്‍ എംപി
Nov 23, 2022, 11:13 IST
കോഴിക്കോട്: (www.kvartha.com) ശശി തരൂരിനു പിന്തുണയുമായി കെ മുരളീധരന്‍ എം പി രംഗത്ത്. മലബാറിലെ ജില്ലകളില്‍ മൂന്ന് ദിവസം നടത്തിയ സന്ദര്‍ശനത്തില്‍ ശശി തരൂരിന്റെ ഭാഗത്തുനിന്നും വിഭാഗീയത ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ സന്ദര്‍ശനത്തിലുനീളം തരൂര്‍ ആരെയും വിമര്‍ശിക്കുകയോ വിലകുറച്ച് കാണുകയോ ചെയ്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ആളുകളെ വിലകുറച്ച് കണ്ടാല്‍ കഴിഞ്ഞദിവസം മെസ്സിക്ക് സംഭവിച്ചത് പറ്റുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. സഊദിയെ വിലകുറച്ച് കണ്ട മെസിക്ക് തലയില്‍ മുണ്ടിട്ട് പോകേണ്ടി വന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ടെ പരിപാടിയില്‍ നിന്ന് യൂത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എംകെ രാഘവന്‍ എംപിക്ക് ആവശ്യപ്പെടാം. അതില്‍ തീരുമാനമെടുക്കേണ്ടത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്.
അത് അന്വേഷിക്കണമെന്ന ആവശ്യം എനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം. പാര്‍ടിയില്‍ എല്ലാവര്‍ക്കും അവരുടേതായ റോളുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. നയതന്ത്ര രംഗത്ത് പരിചയമുള്ളവര്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത് തലം മുതല്‍ പ്രവര്‍ത്തിച്ച് വന്നവര്‍ മാത്രമല്ല സ്ഥാനങ്ങളിലെത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യമുണ്ട്.
ശശി തരൂര്‍ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമര്‍ശിച്ചിട്ടുണ്ട്. ആവേളയില്‍ പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ലെന്ന് പറയുന്നത് എതിരാളികള്‍ക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വര്‍ഷം കഴിഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.
Keywords: K Muralidharan MP in support of Shashi Tharoor, Kozhikode, News, Poltics, Congress, K Muraleedaran, Shashi Taroor, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.