ഡിസിസി പുനഃസംഘടനയില്‍ ജനകീയമുഖം വന്നു; മുന്‍പില്ലാത്തവിധം ചര്‍ച്ച നടന്നുവെന്ന് തുറന്നുപറഞ്ഞ് കെ മുരളീധരന്‍; ഗ്രൂപ് ഒരിക്കലും യോഗ്യതയോ അയോഗ്യതയോ അല്ലെന്നും എം പി
Aug 29, 2021, 14:06 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 29.08.2021) ഫലപ്രദമായ ചര്‍ച്ച നടത്താതെയാണ് ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത് എന്ന മുതിര്‍ന്ന നേതാക്കളുടെ വാദത്തെ തള്ളി കെ മുരളീധരന്‍ എംപി. ഡിസിസി പുനഃസംഘടനയില്‍ മുന്‍പില്ലാത്തവിധം ചര്‍ച്ച നടന്നുവെന്ന് പറഞ്ഞ മുരളീധരന്‍ എല്ലാവരുമായി ചര്‍ച്ച നടത്തിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതെന്നും വ്യക്തമാക്കി.
ജനകീയമുഖം പുനഃസംഘടനയില്‍ വന്നു. താന്‍ തന്നെ കെപിസിസി പ്രസിഡന്റുമായി നിരന്തരം ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ശിവദാസന്‍ നായര്‍ക്കും എ പി അനില്‍ കുമാറിനുമെതിരെയുള്ള സസ്‌പെന്‍ഷന്‍ അന്തിമമല്ലെന്ന് പറഞ്ഞ മുരളീധരന്‍ അവര്‍ക്ക് തിരുത്തി തിരിച്ചുവരാമെന്നും അഭിപ്രായപ്പെട്ടു. പാര്‍ടിയില്‍ തിരിച്ചെത്തിയശേഷം താന്‍ ഗ്രൂപിന്റെ ഭാഗമല്ല. ഗ്രൂപ് ഒരിക്കലും യോഗ്യതയോ അയോഗ്യതയോ അല്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഡിസിസി പട്ടികയെ കുറിച്ചുള്ള നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ ഹൈകമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ടി വേദികളിലാണെന്നും അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അല്ലെന്നുമാണ് ഹൈകമാന്‍ഡിന്റെ നിലപാട്. അന്തിമതീരുമാനം നേതാക്കള്‍ അംഗീകരിക്കണം. പരസ്യവിഴുപ്പലക്കല്‍ പാടില്ലെന്നും ഹൈകമാന്‍ഡ് വ്യക്തമാക്കി.
Keywords: K Muralidharan backs DCC list, Thiruvananthapuram, News, Politics, DCC, Controversy, Kerala, K.Muraleedaran.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

