പാര്‍ടി തോറ്റതിന്റെ കണക്കുകള്‍ ഒരുപാട് പറയേണ്ടിവരും; മാലിന്യങ്ങള്‍ ഇനി കോണ്‍ഗ്രസില്‍ വേണ്ടെന്ന് ചെന്നിത്തലയോട് കെ മുരളീധരന്‍; ഉമ്മന്‍ ചാണ്ടിയെ മറയാക്കി കളിക്കരുതെന്ന് തിരുവഞ്ചൂരും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.09.2021) മാലിന്യങ്ങള്‍ ഇനി കോണ്‍ഗ്രസില്‍ വേണ്ട. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി തോറ്റതിന്റെ കണക്കുകള്‍ ഒരുപാട് പറയേണ്ടിവരുമെന്നും ചെന്നിത്തയ്ക്ക് കെ മുരളീധരന്റെ മറുപടി.

പാര്‍ടി തോറ്റതിന്റെ കണക്കുകള്‍ ഒരുപാട് പറയേണ്ടിവരും; മാലിന്യങ്ങള്‍ ഇനി കോണ്‍ഗ്രസില്‍ വേണ്ടെന്ന് ചെന്നിത്തലയോട് കെ മുരളീധരന്‍; ഉമ്മന്‍ ചാണ്ടിയെ മറയാക്കി കളിക്കരുതെന്ന് തിരുവഞ്ചൂരും

രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ദയനീയമായി തോറ്റത് ആരുടെ കാലത്താണെന്ന് ജയ കഥകള്‍ പറയുന്നവര്‍ ഓര്‍കണമെന്നും മുരളീധരന്‍ പറഞ്ഞു.

തന്നെ ദീര്‍ഘകാലം വെയിലത്തു നിര്‍ത്തിയവരാണ്. അച്ഛന്‍ നല്‍കിയ കത്ത് അദ്ദേഹത്തിന്റെ മരണം വരെ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതിനിടെ ചെന്നിത്തലക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. കോട്ടയത്ത് പറഞ്ഞ കാര്യങ്ങള്‍ക്ക് ചെന്നിത്തല സഹതപിക്കേണ്ടി വരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ മറയാക്കി കളിക്കരുതെന്നും ചെന്നിത്തലക്ക് തിരുവഞ്ചൂര്‍ മുന്നറിയിപ്പ് നല്‍കി.

Keywords:  K Muralidharan against Ramesh Chennithala, Thiruvananthapuram, News, Criticism, K.Muraleedaran, Thiruvanchoor Radhakrishnan, Politics, Kerala, Ramesh Chennithala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia