ശെല്‍വരാജിന്‌ പകരം മറ്റൊരാളായിരുന്നെങ്കില്‍ ഭൂരിപക്ഷം 25,000 കവിയുമായിരുന്നു

 


ശെല്‍വരാജിന്‌ പകരം മറ്റൊരാളായിരുന്നെങ്കില്‍ ഭൂരിപക്ഷം 25,000 കവിയുമായിരുന്നു
കോഴിക്കോട്: നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ശെല്‍ വരാജിന്‌ പകരം മറ്റൊരാളായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ ഭൂരിപക്ഷം 25,000 കവിയുമായിരുന്നുവെന്ന്‌ കെ മുരളീധരന്‍. തനിക്ക് ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

ഇടതു മുന്നണിക്ക് അനുകൂലനാകാതിരിക്കാനാണ് താന്‍ ശെല്‍വരാജിനെ പിന്തുണച്ചതെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. ചിലരുടെ അവകാശവാദങ്ങള്‍ വോട്ട് കുറയാന്‍ ഇടയാക്കിയെന്ന് ലീഗിനെ സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു. ഇതുമൂലം താമരയ്ക്കും വോട്ട് ചെയ്യാമെന്ന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ കാണിച്ചു തന്നു. ഈ അപകട സൂചന നേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കണം. ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിച്ചതിന്റെ ഗുണം യുഡിഎഫിനിനാണ് ലഭിച്ചത്. ഒ രാജഗോപാലല്ലായിരുന്നെങ്കില്‍ ബിജെപിക്ക് വോട്ട് കുറയുമായിരുന്നുവെന്നും മുരളി വ്യക്തമാക്കി. ആര്‍ ശെല്‍ വരാജിന്റെ വിജയത്തിനെത്തുടര്‍ന്ന്‌ നടത്തിയ പ്രസ്താവനയിലാണ്‌ കെ മുരളീധരന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.


Keywords:  Kozhikode, Kerala, R. Shelvaraj, K.Muraleedaran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia