K Muraleedharan | ശശി തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഢാലോചന, മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലര്‍ക്ക് ഇതില്‍ പങ്കുണ്ട്, അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താന്‍; ശക്തമായ പിന്തുണയുമായി കെ മുരളീധരന്‍ എം പി

 


കോഴിക്കോട്: (www.kvartha.com) കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുന്ന ശശി തരൂര്‍ എംപിയ്ക്ക് ശക്തമായ പിന്തുണയുമായി കെ മുരളീധരന്‍ എംപി. തരൂരിന്റെ മലബാര്‍ സന്ദര്‍ശനം പാര്‍ടിക്ക് ഗുണംചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെതിരെ നിശിതമായ വിമര്‍ശനവും നടത്തി.

'ശശി തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലര്‍ക്ക് ഇതില്‍ പങ്കുണ്ട്. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താനാണ്. ഇവിടെ നടന്നത് എല്ലാവര്‍ക്കും അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം എന്നെ ധരിപ്പിച്ചു. പരിപാടി മാറ്റിയതില്‍ യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്തില്ല. ഇതിന്റെ കാരണം അറിയാം, പാര്‍ടി കാര്യമായതിനാല്‍ പുറത്ത് പറയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

K Muraleedharan | ശശി തരൂരിനെ വിലക്കിയതിന് പിന്നില്‍ ഗൂഢാലോചന, മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലര്‍ക്ക് ഇതില്‍ പങ്കുണ്ട്, അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താന്‍; ശക്തമായ പിന്തുണയുമായി കെ മുരളീധരന്‍ എം പി

അതേസമയം ശാഫിക്ക് സംഭവവുമായി ബന്ധമില്ലെന്നും നേതാക്കള്‍ക്ക് വിവരം അറിയാമെന്നും മുരളീധരന്‍ പറഞ്ഞു. അതിനാലാണ് അന്വേഷണം വേണമെന്ന അഭിപ്രായമില്ലാത്തത്. തരൂരിനെ വിലക്കേണ്ടതില്ല, വിലക്കിയതിനാല്‍ വലിയ വാര്‍ത്താ പ്രാധാന്യം കിട്ടി. ഇത് കോണ്‍ഗ്രസിന് നല്ലതല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പാര്‍ടിയിലെ അപ്രഖ്യാപിത വിലക്കിനിടയിലും ശശി തരൂര്‍ എംപിയുടെ മലബാര്‍ പര്യടനം തുടരുകയാണ്. മാഹിയില്‍ ഉള്‍പെടെ വിവിധ പരിപാടികളില്‍ തിങ്കളാഴ്ച അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

Keywords: K Muraleedharan support Shashi Tharoor's Malabar tour, Kozhikode, News, Chief Minister, K Muraleedaran, Criticism, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia