International flights | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ അന്തര്‍ദേശീയ വിമാനസര്‍വീസുകള്‍ അനുവദിക്കണമെന്ന് കെ മുരളീധരന്‍ എം പി

 


തലശേരി: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്തര്‍ ദേശീയ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന് കെ മുരളീധരന്‍ എം പി ലോക് സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിക്കവെയാണ് എം പി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരള സര്‍കാരും കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ലിമിറ്റഡും ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍കാരുമായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഒരു അനുകൂല നീക്കവും കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഉണ്ടായില്ല. ഇപ്പോള്‍ ഗള്‍ഫ് സെക്ടറില്‍ മാത്രമാണ് അന്താരാഷ്ട്ര സര്‍വീസുള്ളത്.

International flights | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ അന്തര്‍ദേശീയ വിമാനസര്‍വീസുകള്‍ അനുവദിക്കണമെന്ന് കെ മുരളീധരന്‍ എം പി

കണ്ണൂര്‍ എയര്‍പോര്‍ടിന് മികച്ച റണ്‍വേ അടക്കമുള്ള അടിസ്ഥാന സൗകര്യമുണ്ട്. കോവിഡ് കാലത്ത് കുവൈത് എയര്‍ലൈന്‍സിന്റെയും എമിറേറ്റ് എയര്‍ലൈന്‍സിന്റെയും വലിയ വിമാനങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്യുകയുണ്ടായി. എയര്‍പോര്‍ടിനെ പോയിന്റ് ഓഫ് കോള്‍ ലിസ്റ്റിലുള്‍പ്പെടുത്തണമെന്നും ഹജ്ജ് എംബാര്‍കേഷന്‍ അനുവദിക്കണമെന്നും കെ മുരളീധരന്‍ എം പി ആവശ്യപ്പെട്ടു.

ഈ മാസം എട്ടാം തിയതി നടന്ന സിവില്‍ എവിയേഷന്‍ കോണ്‍സല്‍റ്റേറ്റിവ് കമിറ്റിയില്‍ കണ്ണൂര്‍ വിമാനത്താവളത്തെ പോയിന്റ് ഓഫ് കോള്‍ ആയി പരിഗണിക്കുമെന്ന് കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കെ മുരളീധരനു ഉറപ്പു നല്‍കിയിരുന്നു.

Keywords: K Muraleedharan MP wants to allow more international flights from Kannur airport, Thalassery, News, Lok Sabha, K Muraleedaran, Airport, Flight, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia