Award | ഡോ. രാജീവ് നമ്പ്യാര്‍ക്ക് സിഎച് മുഹമ്മദ് കോയ പുരസ്‌കാരം കെ മുരളീധരന്‍ എംപി സമ്മാനിച്ചു
Oct 10, 2022, 19:32 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മുസ്ലീം ലീഗ് തലശേരി മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി സിഎച് മുഹമ്മദ് കോയയുടെ പേരിലുള്ള രണ്ടാമത് പുരസ്‌കാര സമര്‍പണവും വികെ അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരണവും നടന്നു. കെ മുരളിധരന്‍ എംപി ഉദ്ഘാടനം ചെയ്തു. പിന്നാക്കാവസ്ഥയിലായിരുന്ന മലബാറിനെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതില്‍ സിഎചിന്റെ പങ്ക് വിസ്മരിക്കാനാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു. സിഎച് പുരസ്‌കാരം ഡോ. രാജീവ് നമ്പ്യാര്‍ക്ക് മുരളീധരന്‍ സമ്മാനിച്ചു. തലശേരിയിലെ വികസന സാമൂഹ്യ രംഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കിയത്. കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രടറി അഡ്വ. കെഎ ലത്വീഫ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ബശീര്‍ ചെറിയാണ്ടി അധ്യക്ഷനായി. ശാനിദ് മേക്കുന്ന് സ്വാഗതം പറഞ്ഞു. അബ്ദുര്‍ റഹ് മാന്‍ കല്ലായി സിഎച് അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ കരീം ചേലേരി വികെ അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. കെസി അഹ്മദ്, വികെ ഹുസൈന്‍, റഹ്ദാദ് മൂഴിക്കര, പിവി റഈസ്, ഫസല്‍ തലശ്ശേരി, സികെപി റഈസ്, കരീം ചൊക്ലി, എകെ സകരിയ, റശീദ് തലായി, ജലാല്‍, കെസി ഷെറീന പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Muslim-League, Award, K Muraleedharan MP, CH Muhammad Koya, Dr. Rajeev Nambiar, CH Muhammad Koya Award, K Muraleedharan MP presented CH Muhammad Koya Award to Dr. Rajeev Nambiar.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.