വയലാര്‍ രവിയും കെ മുരളീധരനും കൂടിക്കാഴ്‌ച നടത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയലാര്‍ രവിയും കെ മുരളീധരനും കൂടിക്കാഴ്‌ച നടത്തി
കോഴിക്കോട്: കേന്ദ്രമന്ത്രി വയലാര്‍ രവിയും കെ മുരളീധരനും കൂടിക്കാഴ്ച നടത്തി. കെ പി സി സിപുന:സംഘടനയുടെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. മുരളിയുടെ കോഴിക്കോട്ടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. പുനസംഘടനയുമായി ബന്ധപ്പെട്ട് വയലാര്‍ രവി, മുരളീധരന്‍​എന്നിവര്‍ക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍ , പിസി ചാക്കോ എന്നിവരും ഒരുമിച്ച് നില്‍ക്കാന്‍ ധാരണയായെന്നാണ് സൂചന.

ഒന്നര മണിക്കൂറോളമാണ് വയലാര്‍ രവി മുരളിയുമായി ചര്‍ച്ച നടത്തിയത്. ഗ്രൂപ്പ് പ്രശ്‌നമില്ലെന്നും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ടാകുമെന്നുമായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന വയലാര്‍ രവിയുടെ പ്രതികരണം. മുരളിയുമായി കോണ്‍ഗ്രസുകാര്യങ്ങള്‍ സംസാരിച്ചതായും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും മുരളി കൂടുതല്‍ സജീവമാകണമെന്നും ആവശ്യപ്പെട്ടതായും വയലാര്‍ രവി പറഞ്ഞു.

ഇതേസമയം, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പുന:സംഘടനയെ ശക്തമായി വിമര്‍ശിച്ചാണ് മുരളി പ്രതികരിച്ചത്. ഒരു ഗ്രൂപ്പിലുമില്ലന്നതിന്റെ പേരില്‍ കഴിവുള്ള പ്രവര്‍ത്തകര്‍ പുറന്തള്ളപ്പെടരുത്. പുന:സംഘടന പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാകണം. അല്ലാതെ ഗ്രൂപ്പില്‍പെട്ടവര്‍ക്ക് ഇടം നല്‍കാന്‍ വേണ്ടിയാകരുത്.ഇക്കാര്യത്തില്‍ വയലാര്‍ രവിയുടെ നിലപാട് തന്റെ അഭിപ്രായത്തിനൊപ്പമാണെന്നും മുരളി പറഞ്ഞു.

Key Words: Kerala, Vayalar Ravi, K.Muraleedaran, KPCC,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia