Criticism | അന്‍വറിന് വേണ്ടി ഒരു യുഡിഎഫ് സ്ഥാനാര്‍ഥിയേയും പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല; രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നും കെ മുരളീധരന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വയനാട്ടില്‍ വേണമെങ്കില്‍ തങ്ങളെ പിന്തുണയ്ക്കാം
● നിലമ്പൂര്‍ എം എല്‍ എയ്‌ക്കെതിരെ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താനും
● അന്‍വറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ല, വഴിമുടക്കി നില്‍ക്കരുതെന്നും അഭ്യര്‍ഥന
പാലക്കാട്: (KVARTHA) ചേലക്കരയിലെ സ്ഥാനാര്‍ഥിയെ മാറ്റാന്‍ ആവശ്യപ്പെട്ട പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അന്‍വറിന് ചേലക്കരയിലും പാലക്കാട്ടും സ്വാധീനമില്ലെന്നും വയനാട്ടില്‍ വേണമെങ്കില്‍ അന്‍വറിന് തങ്ങളെ പിന്തുണയ്ക്കാമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
അന്‍വറിന് വേണ്ടി ഒരു യുഡിഎഫ് സ്ഥാനാര്‍ഥിയേയും പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ മത്സരിക്കണമോ വേണമോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. ചേലക്കരയിലെ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അന്‍വറിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് രമ്യ രഹിദാസിനോട് വലിയ മതിപ്പില്ലെന്നും അതുകൊണ്ട് തന്നെ അവരെ മാറ്റിനര്‍ത്തുമെന്നും അന്‍വര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.

പിവി അന്‍വറിനെതിരെ കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. പിണറായിയുടെ നാവായി പ്രവര്‍ത്തിച്ച ആളാണ് അന്‍വറെന്നും രാഹുല്‍ ഗാന്ധിയെയും വിഡി സതീശനെയും വരെ ആ നാവുകൊണ്ട് അന്‍വര്‍ അധിക്ഷേപിച്ചുവെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
അന്‍വറിന്റെ ഒരു ഉപാധിയും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും വഴിമുടക്കി അന്‍വര്‍ നില്‍ക്കരുതെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പിണറായി മുഖ്യ ശത്രുവാണെങ്കില്‍ യുഡിഎഫിനെ അന്‍വര്‍ പിന്തുണയ്ക്കണം. എന്നാല്‍ തന്റെ വലിപ്പം സ്വയം പെരുപ്പിച്ച് കാണിക്കാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.
#KeralaPolitics #KMuraleedharan #PVAvar #UDF #RamyaHaridas #Congress
