SWISS-TOWER 24/07/2023

Criticism | പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കെ മുരളീധരന്‍; ഇപ്പോള്‍ എന്തായി, പോയിട്ട് വല്ല മെച്ചമുണ്ടായോ എന്നും ചോദ്യം

 
K. Muraleedharan criticizes Padmaja Venugopal's exit from Congress
K. Muraleedharan criticizes Padmaja Venugopal's exit from Congress

Photo Credit: Facebook / K Muraleedharan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഡെല്‍ഹിയിലെ കളി വേറെ,അവിടെ ഇരട്ടക്കൊമ്പനെയാണ് നേരിടേണ്ടത്
● സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോള്‍ തര്‍ക്കം സ്വഭാവികം
● ഫീല്‍ഡിലിറങ്ങിയാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല
● സരിനും മിടുക്കനായ സ്ഥാനാര്‍ഥി, കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ
 

പാലക്കാട്: (KVARTHA) പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കെ മുരളീധരന്‍. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കെ മുരളീധരന്‍ വോട്ടുപിടിക്കുകയാണെന്ന വിമര്‍ശനവുമായി നേരത്തെ പത്മജ വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.

Aster mims 04/11/2022

പാര്‍ട്ടിയില്‍ നിന്ന് പോകുന്നതിന് മുമ്പ് തൃശ്ശൂരില്‍ പേര് കേള്‍ക്കുന്നുണ്ടല്ലോ എന്ന് പത്മജ തന്നോട് ചോദിച്ചിരുന്നു. അതിന് മറുപടിയായി ഞാനിപ്പോള്‍ വടകര എംപിയാണ് അവിടെ നിന്ന് മാറേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. പത്മജ പോയപ്പോഴാണല്ലോ തനിക്ക് മാറേണ്ടി വന്നത്. അവര്‍ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ വടകരയില്‍ തന്നെ നിന്നേനെ, എംപിയും ആയേനെ എന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നിരുന്നുവെങ്കില്‍ പാര്‍ട്ടിയില്‍ പത്മജയ്ക്ക് ഒരു അഡ്രസ് ഉണ്ടായേനെ. ഇപ്പോള്‍ എന്തായി, പോയിട്ട് വല്ല മെച്ചമുണ്ടായോ എന്നും മുരളീധരന്‍ ചോദിച്ചു.

എകെ ബാലന്റെ പരാമര്‍ശത്തിനും മുരളീധരന്‍ മറുപടി പറഞ്ഞു. 'അഖിലേന്ത്യാ തലത്തില്‍ ഒന്നിച്ചാണല്ലോ അതായിരിക്കും ഉദ്ദേശിച്ചത്. ഡെല്‍ഹിയിലെ കളി വേറെയാണ്. അവിടെ ഇരട്ടക്കൊമ്പനെ നേരിടാന്‍ എല്ലാവരും വേണ്ടെ. ആ നയം തന്നെയാണ് എനിക്കുമുള്ളത്. അതു തന്നെയാണ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നയം. കേരളത്തിന് പുറത്തുള്ള നിലപാട് വേറെയാണ്. ബിജെപി എല്ലായിടത്തും പൊതുശത്രുവാണ്' എന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലെ റെയ്ഡിനെ കുറിച്ചും സരിന്റെ പാര്‍ടി മാറ്റത്തെ കുറിച്ചും കെ മുരളീധരന്‍ പ്രതികരിക്കുകയുണ്ടായി. 

'പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് കണ്ടുപിടിക്കേണ്ടതാരാ. റെയ്ഡിന് മുമ്പ് സ്‌ക്വാഡിനെ അറിയിക്കാത്തതെന്താ. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോള്‍, പുതിയ സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ തര്‍ക്കം സ്വഭാവികമാണ്. സ്ഥാനാര്‍ഥി ഫീല്‍ഡിലിറങ്ങിയാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. 

എല്ലാവരും മിടുക്കന്മാരാണല്ലോ. മിടുക്കില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നിക്കുമോ. സരിനും മിടുക്കനായ സ്ഥാനാര്‍ഥിയാണ്. സരിന്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ. അപ്പോഴേക്കും അദ്ദേഹത്തിന് ചില പിഴവ് സംഭവിച്ചു. കൈവിട്ടുപോയതിനെ കുറിച്ച് ഇനി പറയേണ്ട കാര്യമില്ല' - എന്നും മുരളീധരന്‍ പറഞ്ഞു.

#KMuraleedharan #PadmajaVenugopal #KeralaPolitics #Congress #BJP #RahulGandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia