K Muraleedharan | 'നാളെ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഈ ബ്ലോക് പ്രസിഡന്റുമാര്‍'; കോണ്‍ഗ്രസ് കാംപില്‍ നിന്ന് എ ഗ്രൂപ് നേതാക്കള്‍ വിട്ടു നിന്നതിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലുവ: (www.kvartha.com) കോണ്‍ഗ്രസ് കാംപില്‍ നിന്ന് എ ഗ്രൂപ് നേതാക്കള്‍ വിട്ടു നിന്നതിനെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. നാളെ നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഈ ബ്ലോക് പ്രസിഡന്റുമാരാണെന്നും അവരെ കാണാതെ വിട്ടുനിന്നത് ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അവര്‍ക്ക് ഒരു സന്തോഷം നല്‍കാനുള്ള അവസരം പാഴാക്കി. തനിക്ക് തിരക്കുണ്ടായിട്ടും ഓടിപ്പിടിച്ച് ഇവിടെയെത്തിയത് ബഹിഷ്‌കരണവാദി എന്ന വിളികേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു.

K Muraleedharan | 'നാളെ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഈ ബ്ലോക് പ്രസിഡന്റുമാര്‍'; കോണ്‍ഗ്രസ് കാംപില്‍ നിന്ന് എ ഗ്രൂപ് നേതാക്കള്‍ വിട്ടു നിന്നതിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

ആലുവയില്‍ കഴിഞ്ഞദിവസം ആരംഭിച്ച ബ്ലോക് പ്രസിഡന്റുമാരുടെ കാംപില്‍നിന്നു വിട്ടുനിന്നുകൊണ്ട് എഐ വിഭാഗം നേതാക്കള്‍ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. കെപിസിസി പ്രസിഡന്റ് നേരിട്ട് ക്ഷണിച്ചെങ്കിലും പങ്കെടുക്കാനില്ലെന്ന് രമേശ് ചെന്നിത്തലയും എംഎം ഹസനും അറിയിക്കുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇടപെടും വരെ പ്രതിഷേധം തുടരുമെന്നായിരുന്നു നേതാക്കളുടെ നിലപാട്. പുനഃസംഘടനാ ചര്‍ചകളില്‍ ആദ്യം എഐ വിഭാഗങ്ങള്‍ വിട്ടുനിന്നെങ്കിലും പിന്നീട് പങ്കെടുത്തു തുടങ്ങിയിരുന്നു.

Keywords:  K Muraleedharan criticized A group leaders for staying away from Congress camp, Kochi, News, Politics, K Muraleedharan, Congress, Leaders, A Group Leaders, Election, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia