K M Shaji | പി ജയരാജന്റെ മാനനഷ്ട കേസ് റദ്ദാക്കിയത് നിയമവാഴ്ച ദുർബലപ്പെടുത്താനുള്ള ശ്രമത്തിനുള്ള തിരിച്ചടിയെന്ന് കെ എം ശാജി
Oct 18, 2023, 11:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയും മുന്‍ എംഎല്‍എയുമായ കെ എം ശാജിക്കെതിരായി സിപിഎം നേതാവ് പി ജയരാജന് നല്കിയ മാനനഷ്ടക്കേസ് ഹൈകോടതി റദ്ദാക്കി. 2013ല്‍ ശുകൂർ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ ശാജി നടത്തിയ പ്രസ്താവനക്കെതിരെയുള്ള കേസാണ് ഹൈകോടതി കോടതി റദ്ദാക്കിയത്.
നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പൊലീസ് ഗൗരവത്തോടെ കേസെടുക്കണമെന്നുമുള്ള കെ എം ശാജിയുടെ പ്രസ്താവന മാനഹാനി വരുത്തിയെന്നായിരുന്നു പി ജയരാജന്റെ പരാതി. എന്നാല്‍, ഒരു എംഎല്‍എ എന്ന നലയില്‍ നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമര്‍ശം തെറ്റല്ലെന്ന് ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കുകയായിരുന്നു. കെ എം ശാജിക്ക് വേണ്ടി അഡ്വ.ബാബു എസ് നായര്‍ ഹാജരായി.
പലവഴിയിലൂടെ വേട്ടയാടാനും വായ മൂടിക്കെട്ടാനും സിപിഎം നടത്തുന്ന ശ്രമങ്ങളെ നിയമപോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കെ എം ശാജി പറഞ്ഞു. അരിയില്‍ ശുകൂറിനെ പട്ടാപ്പകല്‍ പാടത്തിന് നടുവില്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സിപിഎം കോടതിയുടെ കിരാത നടപടിക്കെതിരായ നിയമപരമായ പോരാട്ടം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും പാര്‍ടി കോടതിക്ക് മുകളിലാണ് രാജ്യത്തെ കോടതികളെന്ന് ഇനിയെങ്കിലും സിപിഎം ഉള്‍ക്കൊള്ളണമെന്നും കെ എം ശാജി പറഞ്ഞു.
Keywords: News, Kerala, Kannur, K M Shaji, P Jayarajan, CPM, Court Verdict, K M Shaji slams P Jayarajan.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.