SWISS-TOWER 24/07/2023

Exclusive | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കെ ജയന്തിനെ മത്സരിപ്പിക്കാന്‍ സുധാകരന്റെ നീക്കം; ഒറ്റക്കെട്ടായി എതിര്‍ത്ത് ഗ്രൂപ്പുനേതാക്കള്‍; എട്ടുനിലയില്‍ പൊട്ടിക്കുമെന്ന് മുന്നറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്റെ അതീവവിശ്വസ്തനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ. ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള നീക്കത്തിനെതിരെ ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസിലെ സ്ഥാനമോഹികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിലെ സുധാകര ഗ്രൂപ്പുതന്നെ പലചേരികളായി ചിന്നിച്ചിതറാനുളള സാധ്യതയാണ് നില്‍ക്കുന്നുന്നത്. ഏകപക്ഷീയമായി കെ സുധാകരന്‍ ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എട്ടുനിലയില്‍ പൊട്ടിക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ തീരുമാനം.

Exclusive | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കെ ജയന്തിനെ മത്സരിപ്പിക്കാന്‍ സുധാകരന്റെ നീക്കം; ഒറ്റക്കെട്ടായി എതിര്‍ത്ത് ഗ്രൂപ്പുനേതാക്കള്‍; എട്ടുനിലയില്‍ പൊട്ടിക്കുമെന്ന് മുന്നറിയിപ്പ്

സുധാകര വിഭാഗത്തിലെ വോട്ടുപോലും ജയന്തിന് കിട്ടുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കേണ്ടെന്ന നിലപാടാണ് ഡി.സി.സിയിലെ ചില നേതാക്കള്‍ക്കുമുളളത്. കെ സുധാകരന്റെ അതീവവിശ്വസ്തനായ കെ. ജയന്ത് കണ്ണൂരിലെ പാര്‍ട്ടി സംഘടനാകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂരില്‍ പിന്നീട് അധികമൊന്നും ജയന്തിനെ കണ്ടിരുന്നില്ല.

ഇതിനിടെയാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ സുധാകരന്റെ ആശീര്‍വാദത്തോടെ നീക്കങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസില്‍ സുധാകര വിഭാഗത്തില്‍ നിന്നുതന്നെ നിരവധി പേരാണ് സ്ഥാനാര്‍ത്ഥി കുപ്പായമണിയാന്‍ തെക്കുംവടക്കും നടക്കുന്നത്. എ. ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്, മുന്‍ മേയര്‍ ടി.ഒ മോഹനന്‍, റിജില്‍ മാക്കുറ്റി, അമൃതാ രാമകൃഷ്ണന്‍, വി.പി അബ്ദുല്‍ റഷീദ് എന്നിവരുടെ പേരാണ് നേരത്തെ പറഞ്ഞുകേട്ടിരുന്നത്. ഇതിനിടയില്‍ മുസ്‌ലിം ലീഗും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. കെ. എം ഷാജിയെ മത്സരിപ്പിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്.
Aster mims 04/11/2022
  
Exclusive | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കെ ജയന്തിനെ മത്സരിപ്പിക്കാന്‍ സുധാകരന്റെ നീക്കം; ഒറ്റക്കെട്ടായി എതിര്‍ത്ത് ഗ്രൂപ്പുനേതാക്കള്‍; എട്ടുനിലയില്‍ പൊട്ടിക്കുമെന്ന് മുന്നറിയിപ്പ്

Keywords : News, News-Malayalam-News, Kerala, Politics, K Jayant will contest in Kannur?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia