Controversy | മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കുടുങ്ങിയ കെ ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു; എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി
● മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദവുമായി ബന്ധപെട്ടാണ് കെ ഗോപാലകൃഷ്ണൻ സസ്പെൻഷനിലായിരുന്നത്.
● ഗ്രൂപ്പ് അഡ്മിൻ കെ ഗോപാലകൃഷ്ണൻ ആയിരുന്നു.
● അതേസമയം, എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.
● അച്ചടക്ക നടപടികൾ പൂർത്തിയാകുന്നതുവരെയാണ് താൽക്കാലികമായി തിരിച്ചെടുത്തത്.
തിരുവനന്തപുരം: (KVARTHA) സസ്‌പെൻഷനിലായിരുന്ന കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർവീസിൽ തിരിച്ചെടുത്തു. അഖിലേന്ത്യാ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ് 1969 പ്രകാരം സസ്പെൻഷൻ റിവ്യൂ കമ്മിറ്റി നടത്തിയ വിശദമായ അവലോകനത്തിന് ശേഷമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. അച്ചടക്ക നടപടികൾ പൂർത്തിയാകുന്നതുവരെയാണ് താൽക്കാലികമായി തിരിച്ചെടുത്തത്.
അദ്ദേഹത്തിൻ്റെ പുതിയ നിയമനം പിന്നീട് ഉണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദവുമായി ബന്ധപെട്ടാണ് കെ ഗോപാലകൃഷ്ണൻ സസ്പെൻഷനിലായിരുന്നത്. ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതായിരുന്നു വിവാദത്തിന് പിന്നിലെ കാരണം.
ഗ്രൂപ്പ് അഡ്മിൻ കെ ഗോപാലകൃഷ്ണൻ ആയിരുന്നു. ഫോൺ ഹാക്ക് ചെയ്യപെട്ടെന്നും തന്റെ അറിവോടെയല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും അദ്ദേഹം സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഫോൺ ഫോർമാറ്റ് ചെയ്തതായും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് ഈ നടപടി. 2025 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് പരസ്യമായി അധിക്ഷേപിച്ചതുമായി ബന്ധപെട്ടാണ് എൻ പ്രശാന്തിനെതിരെ നടപടി ശുപാർശ ചെയ്യപ്പെട്ടിരുന്നത്.
കൂടാതെ, കാർഷികോത്പാദന കമ്മീഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. ബി അശോക് ഐഎഎസിനെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷന്റെ പുതിയ തലവനായി നിയമിച്ചു.
#KGopalakrishnan #NPrashanth #Suspension #IASNews #KeralaGovernment #WhatsAppControversy