K C Venugopal | ആലപ്പുഴയില്‍ അഗ്നിപരീക്ഷണവുമായി കണ്ണൂരുകാരനായ കെ സി; ബിജെപിയെ സഹായിക്കാന്‍ കളമൊരുക്കുന്നുവെന്ന് സിപിഎം; ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസിന് കൈപൊളളും
Mar 10, 2024, 23:13 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ കിങ് മേക്കറായി വിലസുന്ന കെ സി വേണുഗോപാലിന് ആലപ്പുഴയിലെ ജനവിധി നിര്‍ണായകമായേക്കും. എംഎല്‍എയും മന്ത്രിയുമായി കണ്ണൂരില്‍ നിന്നും ആലപ്പുഴയിലെത്തി വെന്നിക്കൊടി പാറിച്ച കെ സിക്ക് ഒരു പരാജയം ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. സ്വന്തം തട്ടകത്തിലെ തോല്‍വി കെ സി വേണുഗോപാലിന്റെ എഐസിസി ജനറല്‍ സെക്രട്ടറി പദവിയെ പോലും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് കെ.സിയും കോണ്‍ഗ്രസും.
കരുത്തനായ സ്ഥാനാര്‍ത്ഥിയിലൂടെ കഴിഞ്ഞ തവണ ഇടതു മുന്നണി ജയിച്ച ഏകസീറ്റായ ആലപ്പുഴ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. സംഘടനാ ചുമതലയുടെ തിരക്കുകള്‍ക്കിടെയിലാണ് കെ സി വേണുഗോപാലിനെ ആലപ്പുഴ തിരിച്ചു പിടിക്കാന്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ ദേശീയ നേതൃത്വം ചുമതലയേല്‍പ്പിക്കുന്നത്. കെ സി ജയിച്ചാലും തോറ്റാലും പാര്‍ട്ടിക്ക് നഷ്ടമേയുണ്ടാകൂവെന്ന വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്. ബിജെപിയെ സഹായിക്കാനാണ് കെ സി ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയതെന്ന സിപിഎം ആരോപണത്തില്‍ ചില വസ്തുതകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.
നിലവില്‍ രാജസ്ഥാനില്‍ നിന്നുളള രാജ്യസഭാംഗമായ കെ സി ജയിച്ചാല്‍ ആ സീറ്റു കോണ്‍ഗ്രസിന് നഷ്ടമാകും. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ ജയിക്കാനുളള ത്രാണിയോ അംഗബലമോ രാജസ്ഥാനില്‍ പാര്‍ട്ടിക്കില്ല. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് രാജ്യസഭയില്‍ കേവലഭൂരിപക്ഷത്തിനായി എണ്ണം തികയ്ക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രം മതി. ഫലത്തില്‍ കോണ്‍ഗ്രസ് തളികയില്‍ വെച്ചു നീട്ടുന്നതു പോലെയാണ് കെ സിയുടെ സീറ്റു നല്‍കാന്‍ പോകുന്നത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടി കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തുകയെന്നതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. ഇതുമുന്‍നിര്‍ത്തിയാണ് കരുത്തരായ നേതാക്കളെ പാര്‍ട്ടി തെരഞ്ഞെടുപ്പ് അങ്കത്തിനിറക്കുന്നത്. ഇതിന് രാജ്യസഭാ എം പി സ്ഥാനമോ, എംഎല്‍എ സ്ഥാനമോ നോക്കേണ്ടതില്ലെന്നാണ് നിലപാട്. എന്നാല്‍ ആലപ്പുഴയില്‍ വിജയിച്ചു കയറണമെങ്കില്‍ കെ സി ഇക്കുറി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. എല്‍ഡിഎഫിനായി സീറ്റുനിലനിര്‍ത്താന്‍ ആരിഫും ബിജെപിക്ക് വേരോട്ടമുണ്ടാക്കാന്‍ ശോഭാ സുരേന്ദ്രനും കളത്തിലിറങ്ങിയതോടെ അതിശക്തമായ ത്രികോണ മത്സരമാണ് ആലപ്പുഴയില്‍ ഇക്കുറി നടക്കുക.

: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, K C Venugopal faces tough fight.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.