ബാര്‍ ലൈസന്‍സ്: സുധീരന്റെ നിലപാടിനെതിരെ കെ ബാബു തുറന്നടിച്ചു

 


തിരുവനന്തപുരം: (www.kvartha.com 24.04.2014)    ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ തുറന്നടിച്ച് എക്‌സൈസ് മന്ത്രി കെ.ബാബു. പാര്‍ട്ടിയില്‍ വ്യക്തിപരമായി ആരുടെയും നിലപാട് അടിച്ചേല്‍പ്പിക്കാനാവില്ല.

പാര്‍ട്ടിയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. എന്നാല്‍ അഭിപ്രായങ്ങള്‍ ഒറ്റയടിക്ക് നടപ്പാക്കാതെ അംഗങ്ങളുമായി  ചര്‍ച്ച ചെയ്തതിനുശേഷമാണ് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ യാതൊരുവിധ അഭിപ്രായവിത്യാസങ്ങളുമില്ലെന്നും ബാബു കൂട്ടിച്ചേര്‍ത്തു.

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനെ ചൊല്ലി കെ.പി.സി.സി സര്‍ക്കാര്‍ ഏകോപന സമിതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സുധീരനും ബുധനാഴ്ച  രൂക്ഷമായ വാക്‌പോര് നടന്നിരുന്നു. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നും മറിച്ച് ടു സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതുള്ളൂ എന്നുമുള്ള നിലപാടിലായിരുന്നു സുധീരന്‍.

ബാര്‍ ലൈസന്‍സ്: സുധീരന്റെ നിലപാടിനെതിരെ കെ ബാബു തുറന്നടിച്ചുഎന്നാല്‍ ഇളവുകളോടെ എല്ലാവര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉറച്ചുനിന്നു. നിലവാരമില്ലാത്ത ബാറുകള്‍ക്ക് അടുത്ത അബ്കാരി നയം വരെ നിലവാരം ഉയര്‍ത്താന്‍ സമയം അനുവദിച്ച് ലൈസന്‍സ് പുതുക്കി നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടിയും സമിതിയിലെ മറ്റുള്ളവരും വാദിച്ചു.

എന്നാല്‍  സുധീരന്‍ ഒറ്റയ്ക്ക് ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന്  ഒരാള്‍ മാത്രം മദ്യവിരുദ്ധനും മറ്റുള്ളവരെല്ലാം മദ്യലോബിയുടെ വക്താക്കളെന്നും വരുത്തിതീര്‍ക്കാനാണ് സുധീരന്റെ ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് ബാബുവിന്റെ അഭിപ്രായപ്രകടനം. അതേസമയം ബാര്‍ ലൈസന്‍സില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ സന്തോഷ് പൂജാരിയുടെ 4 അനുയായികള്‍ അറസ്റ്റില്‍

Keywords:  K Babu airs differences with KPCC president, Excise minister, Bar licence,Thiruvananthapuram, Chief Minister, Oommen Chandy, Allegation, V.M Sudheeran, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia