സൂര്യനെല്ലി പെണ്‍കുട്ടി സ്വഭാവ ദൂഷ്യമുള്ളവള്: ജസ്റ്റീസ് ആര്‍. ബസന്ത്
Feb 9, 2013, 16:48 IST
മലപ്പുറം: സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ജസ്റ്റീസ് ആര്‍.ബസന്ത് രംഗത്ത്. പെണ്‍കുട്ടി വിദ്യാര്‍ത്ഥിയായിരുന്ന അവസരത്തില്‍ തന്നെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെടുത്തിട്ടുണ്ടെന്നും അവള്‍ വഴിപിഴച്ചവളായിരുന്നതിന് തെളിവുണ്ടെന്നും ജസ്റ്റീസ് ബസന്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സൂര്യനെല്ലി കേസില്‍ ജസ്റ്റീസ് ആര്‍.ബസന്തും ജസ്റ്റീസ് ഗഫൂറും നടത്തിയ വിധി പ്രസ്താവനയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കുകയും വിധിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്. ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റീസ് ബസന്ത് ഇപ്പോള്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നീതി നിഷേധത്തെകുറിച്ചുള്ള സെമിനാറില്‍ സംസാരിക്കാനെത്തിയ അവസരത്തിലാണ് ജസ്റ്റീസ് ബസന്തിന്റെ വിവാദ പരാമര്‍ശം.
പെണ്‍കുട്ടി ചെയ്തത് ബാലവേശ്യാവൃത്തിയാണെന്നും അവള്‍ ബാലവേശ്യാവൃത്തി ചെയ്തുവെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാലവേശ്യാവൃത്തി രാജ്യത്ത് വ്യാപകമായി നടക്കുന്നുണ്ട്. അതിനെ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പ്രസ്താവന വിധി പ്രസ്താവം തന്നെയാണെന്നും അന്നത്തെ വിധി തയ്യാറാക്കുന്നതില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും വളരെക്കാലം ചര്‍ച്ച ചെയ്തശേഷമാണ് വിധി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ കുറേ ദിവസങ്ങള്‍ ഈ കേസിന് വേണ്ടി ചെലവഴിച്ചു. വിധി വായിച്ചത് ജസ്റ്റീസ് ഗഫൂറാണ്. ഹൈക്കോടതി വിധിയെ വിമര്‍ശിച്ച സുപ്രീം കോടതിയെയും ജസ്റ്റീസ് ബസന്ത് വിമര്‍ശിച്ചു. ഹൈക്കോടതി വിധി വായിക്കാതെയാണ് സുപ്രീം കോടതി ഞെട്ടിയത്. വായിക്കാത്തവന്‍ ഞെട്ടിയാല്‍ ഞെട്ടുക തന്നെ ചെയ്യുമെന്നും തന്റെ വിധിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബസന്ത് പറഞ്ഞു.
പെണ്‍കുട്ടിയെ തടവില്‍ വച്ചിരിക്കുകയാണെന്ന വാദം ശരിയല്ല. തൊണ്ട വേദനയ്ക്ക് ഡോക്ടറെ കാണിക്കാന്‍ കുട്ടിയെ കൊണ്ടുപോയിരുന്നു. അവള്‍ക്കു വേണമെങ്കില്‍ ഡോക്ടറോട് കാര്യങ്ങള്‍ തുറന്നുപറയാമായിരുന്നു. ഉഷ അവളെ തടഞ്ഞുവെച്ചു എന്ന പരാമര്‍ശം ശരിയല്ല.

കുര്യന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാലാണ് ഹൈക്കോടതി വിധി അനുകൂലമായതെന്ന വാദം ശരിയല്ല. തെരഞ്ഞെടുപ്പു വിജയങ്ങള്‍ കോടതിയെ സ്വാധീനിക്കാറില്ലെന്നും ജസ്റ്റീസ് ബസന്ത് പറഞ്ഞു.
Keywords: Suryanelli, Prostitute, Justice R Basant, Interview, Ruling, Thiroor,Seminar,Girl, Justice, Malappuram, Student, House, Gold, Criticism, Supreme Court of India, High Court, Advocate, Discuss, Doctor, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.