SWISS-TOWER 24/07/2023

ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

 


ADVERTISEMENT

ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂരിനെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്തയാഴ്ച തിരുവനന്തപുരത്ത് ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. നിലവില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കുകയായിരുന്നു മഞ്ജുള ചെല്ലൂര്‍.

കര്‍ണ്ണാടകഹൈക്കോടതി ജഡ്ജിയായിരിക്കെ കഴിഞ്ഞവര്‍ഷം നവംബറിലാണ് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായത്. ചീഫ് ജസ്റ്റിസായിരുന്ന ജെ. ചെലമേശ്വര്‍ സുപ്രീംകോടതി ജഡ്ജിയായ ഒഴിവിലായിരുന്നു നിയമനം.

മഞ്ജുള ചെല്ലൂര്‍ 1978ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു. കര്‍ണ്ണാടകത്തിലെ ബെല്ലാരിയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. 1988 ല്‍ ജില്ലാ ജഡ്ജിയായി. 2000 ഫെബ്രുവരിയില്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജിയായി. ആ വര്‍ഷം ഓഗസ്റ്റില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി.

keywords: Kerala, High Court of Kerala, Justice, Chief Justice, Manjula Chellore, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia