കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം ചുമതലയേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.09.2021) കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയര്‍മാന്‍ ബെന്നി ഗിര്‍വാസിസ്, അംഗങ്ങളായ വി രാജേന്ദ്രന്‍, രാജേഷ് ദിവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്.

അഡ്വകേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് എസ് ബാലു, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അഭിഭാഷക അസോസിയേഷന്‍ തിരുവനന്തപുരം പ്രസിഡന്റ് ഫത്തഹുദ്ദീന്‍, അസോസിയേഷന്‍ എറണാകുളം പ്രസിഡന്റ് ആര്‍ കെ മുരളീധരന്‍ എന്നിവര്‍ ആശംസയറിയിച്ചു. കോവിഡ് പ്രോടോകോള്‍ പാലിച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പര്‍ ഒന്നിലാണ് ചടങ്ങ് നടന്നത്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് സി കെ അബ്ദുര്‍ റഹീം ചുമതലയേറ്റു

Keywords:  Justice CK Abdul Rahim has been appointed as the Chairman of the Kerala Administrative Tribunal, Kochi, News, Court, Lawyers, Thiruvananthapuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia